മരണം പട്ടിണി മൂലമെന്ന് സൂചന
മുണ്ടക്കയത്ത് വൃദ്ധൻ മരിച്ചത് പട്ടിണി മൂലം തന്നെയെന്ന് സ്ഥിരീകരണം.
ഭക്ഷണവും വെള്ളവും ലഭിക്കാതെ തന്നെയാണ് വണ്ടൻപതാൽ അസംബനി തൊടിയിൽ വീട്ടിൽ പൊടിയൻ ( 80 ) മരിച്ചതെന്ന് സൂചന നൽകി പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട് .
ആന്തരികാവയവങ്ങൾ ചുരുങ്ങിയിരുന്നതായും ഭക്ഷണം തൊണ്ടയിൽ നിന്ന് ഇറങ്ങിയതിന്റെ ലക്ഷണങ്ങളില്ലെന്നും കണ്ടെത്തി . പട്ടിണി മരണമാണോ എന്ന് ഉറപ്പിക്കാൻ ആന്തരികാവയവങ്ങൾ രാസപരിശോധനയ്ക്കയച്ചു .