മുണ്ടക്കയത്തെ
ഹരിത കർമ്മസേന പരിശീലനം ആരംഭിച്ചു .
മുണ്ടക്കയം – ടൗണിലെ കച്ചവട സ്ഥാപന ങ്ങളിലെയും വീടുകളിലെയും മാലിന്യങ്ങൾ ശേഖരിക്കാൻ തെരഞ്ഞെടുത്ത ഹരിത കർമ്മ സേനക്ക് പരിശീലനം ആരംഭിച്ചു.
മാലിന്യവിഭാവത്തിലെ വിവിധ സാധനങ്ങൾ പ്രദർശിപ്പിച്ചാണ് പരിശീലനം നടന്നത്. കടകളിലെ പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള ഖരമാലിന്യങ്ങൾ എല്ലാ ദിവസവും രാവിലെ ഹരിത കർമ്മ സേനാംഗങ്ങൾ കടയിലെത്തി ശേഖരിക്കും, വീടുകളിലും ഇത്തരം മാലിന്യങ്ങൾ മാസത്തിൽ ഒരു പ്രാവശ്യം എത്തി ശേഖരിക്കും. ഇവ കോസ് വേയിലെ മാർക്കറ്റ് കെട്ടിട ത്തിന്റെ അടിയിലത്തെ നിലയിൽ പണികഴിപ്പിച്ചിട്ടുള്ള എം.സി.എഫിൽ എത്തിക്കുകയും അവടെ തരം തിരിച്ചു ക്ലീൻ കേരള കമ്പനിക്കു കൈമാറുകയും ചെയ്യും.
വാർഡുകളിൽ രണ്ടു വീതവും വ്യാപാര സ്ഥാപനങ്ങൾക്ക് നാലും സൂപ്പർ വിഷന് രണ്ടു പേരും വീതം ഹരിത കർമ്മസേനയിൽ വാളന്റി േയ ഴ്സായി ഉണ്ടാവും. യൂസർ ഫീ ആയി വീടുകളിൽ 39 രൂപ കടകളിൽ വ്യത്യസ്ഥ ഗ്രേഡ് ആയി 50, 100, 150 എന്നീ മാസനിരക്കിൽ ലഭിക്കുന്ന തുകയാവും ഹരിത കർമ്മസേനയുടെ വരുമാനം. ഹരിത കേരള മിഷൻ പ്രവർത്തകർ ആയ വിപിൻ, അരുൺ എന്നിവർ ക്ലാസ്സ് എടുത്തു. യോഗത്തിൽ പ്രസിഡണ്ട് രേഖാ ദാസ് അധ്യക്ഷ വഹിച്ചു. വൈസ് പ്രസിഡണ്ട് ദിലീഷ്,
സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻമാരായ സി.വി. അനിൽ കുമാർ, ബിൻസി, അംഗങ്ങളായ , ഷീബാ ,. ജാൻസി , സിനിമോൾ , റേച്ചൽ, സൂസമ്മ,ജിനീഷ്, ജോമി , വി.ഇ. ഒ.ജോബി, സി ഡി.എസ് ചെയർ പേഴ്സൻ പ്രമീള ബിജു, സുപ്രഭാ രാജൻ, ശ്രീദേവി എന്നിവർ പങ്കെടുത്തു.
മാർച്ച് ഒന്നു മുതൽ ഹരിത കർമ്മ സേന പ്രവർത്തനം ആരംഭിക്കാനും , കടകളുടെ ലൈസൻസ് പുതുക്കുന്നതിന് ഹരിത കർമ്മസേന അംഗത്വം നിർബന്ധ മാക്കാനും യോഗം തീരുമാനിച്ചു.