മുട്ടിൽ വനംകൊള്ള; ഫ്ലൈയിംഗ് സ്ക്വാഡ് എരുമേലി റേഞ്ച് ഓഫീസിൽ എത്തി
മുട്ടിൽ വനംകൊള്ളയുമായി ബന്ധപ്പെട്ട് ബന്ധപ്പെട്ട് സംസ്ഥാനവ്യാപകമായി ആയി നടന്നുകൊണ്ടിരിക്കുന്ന പരിശോധനകളുടെ ഭാഗമായി ഫോറസ്റ്റ് ഫ്ലൈയിംഗ് സ്ക്വാഡ് എരുമേലി റേഞ്ച് ഓഫീസിൽ എത്തി. ഫ്ലൈയിംഗ് സ്ക്വാഡ് ഡി എഫ് ഓ എ. ഷാനവാസിന്റെ നേതൃത്വത്തിലുള്ള തിരുവനന്തപുരം ഫോറസ്റ്റ് കൺട്രോൾ റൂമിൽ നിന്നും എത്തിയ സംഘമാണ് എരുമേലി റേഞ്ച് ഓഫീസിൽ പരിശോധന നടത്തുന്നത്. മുട്ടിൽ വനം കൊള്ളയുമായി ബന്ധപ്പെട്ട കോട്ടയം ജില്ലയിലെ പരിശോധനകളുടെ നേതൃത്വം വഹിക്കുന്നത് ഫ്ലൈയിംഗ് സ്ക്വാഡ് ഡി എഫ് ഓ എ. ഷാനവാസാണ്.