17.1 C
New York
Wednesday, July 28, 2021
Home Kerala മുട്ടിൽ മരംമുറി അന്വേഷണം പ്രഹസനമാക്കുവാൻ അനുവദിയ്ക്കില്ല : എം.എം.ഹസ്സൻ

മുട്ടിൽ മരംമുറി അന്വേഷണം പ്രഹസനമാക്കുവാൻ അനുവദിയ്ക്കില്ല : എം.എം.ഹസ്സൻ

മുട്ടിൽ മരംമുറി അന്വേഷണം പ്രഹസനമാക്കുവാൻ അനുവദിയ്ക്കില്ല : എം.എം.ഹസ്സൻ

കോട്ടയം: മുട്ടിൽ മരംമുറിയുമായി ബന്ധപ്പെട്ട അന്വേഷണം അട്ടിമറിക്കുവാനുള്ള നീക്കമാണ് സർക്കാർ നടത്തുന്നതെന്ന് യു.ഡി.എഫ്. കൺവീനർ എം.എം.ഹസ്സൻ ആരോപിച്ചു. സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് യു.ഡി.എഫ്. സംസ്ഥാന വ്യാപകമായി നടത്തിയ ധർണ്ണയുടെ ജില്ലാതല ഉദ്ഘാടനം കോട്ടയം കളക്ട്രേറ്റ് പടിയ്ക്കൽ നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. അത്യന്തം ഗുരുതരമായ, ആസൂത്രിതമായ വനം കൊള്ളയാണ് കേരളത്തിൽ നടന്നത്. സംഭവത്തെ നിസ്സാരവല്ക്കരിയ്ക്കുവാനുള്ള ശ്രമമാണ് സർക്കാരിൻ്റെ ഭാഗത്ത് നിന്നുമുണ്ടാകുന്നതെന്നും അദ്ദേഹം ആരോപിച്ചു. യു.ഡി.എഫ്. ജില്ലാ ചെയർമാൻ സജി മഞ്ഞക്കടമ്പിൽ അദ്ധ്യക്ഷത വഹിച്ചു. മാണി.സി. കാപ്പൻ എം.എൽ.എ. മുഖ്യ പ്രസംഗം നടത്തി. ഡി.സി.സി.പ്രസിഡൻ്റ് ജോഷി ഫിലിപ്പ്, യു.ഡി.എഫ്. ജില്ലാ കൺവീനർ ജോസി സെബാസ്റ്റ്യൻ, മുസ്ലീം ലീഗ് ജില്ലാ പ്രസിഡൻ്റ് അസീസ് ബഡായി, കെ.പി.സി.സി. സെക്രട്ടറി കുഞ്ഞ് ഇല്ലംപള്ളി, സലീം.പി.മാത്യു, റ്റി.സി.അരുൺ, കെ.എ.പീറ്റർ, നീണ്ടൂർ പ്രകാശ്, പി.എം.സലീം, എസ്.രാജീവ്, കുര്യൻ.പി.കുര്യൻ, സിബി ചേനപ്പാടി, പ്രസാദ് ഉരുളികുന്നം, ജെ.ജി. പാലയ്ക്കലോടി, അസ്സീസ് കുമാരനല്ലൂർ തുടങ്ങിയവർ പ്രസംഗിച്ചു.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

മന്ത്രി വി. ശിവൻ കുട്ടി രാജി വെയ്ക്കണമെന്നാവശ്യപ്പെട്ട് എബിവിപി മന്ത്രിയുടെ കോലം കത്തിച്ചു.

നിയമസഭയിലെ കൈയ്യാങ്കളി കേസിൽ കോടതി വിചാരണ നേരിടണമെന്നാവശ്യപ്പെട്ട മന്ത്രി വി. ശിവൻ കുട്ടി രാജി വെയ്ക്കണമെന്നാവശ്യപ്പെട്ട് എബിവിപി മന്ത്രിയുടെ കോലം കത്തിച്ചു.കോട്ടയം കെ എസ് ആർ ടി സി സ്റ്റാന്റിന് മുന്പിലായിരുന്നു...

സംസ്ഥാനത്ത് പ്ലസ്ടു പരീക്ഷയിൽ 87.94% വിജയം

തിരുവനന്തപുരം: ഹയർ സെക്കൻഡറി പരീക്ഷയിൽ 87.94 ശതമാനം വിദ്യാർഥികൾ ഉപരിപഠനത്തിന് യോഗ്യത നേടിയതായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. മുൻ വർഷം 85.13 ആയിരുന്നു വിജയ ശതമാനം. 2.81 ശതമാനത്തിന്‍റെ വർധനയാണ് ഈ...

ടോകിയോ ഒളിംപിക്‌സ്; വനിത സിം​ഗിൾസിൽ പി വി സിന്ധുവിന് തകര്‍പ്പന്‍ ജയം

ടോക്കിയോ: ഒളിംപിക്സില്‍ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയായ പി. വി സിന്ധുവിന് രണ്ടാംഘട്ട മത്സരത്തില്‍ വമ്പൻ ജയം. ഒളിംപിക്സ് വനിതാ സിംഗിള്‍സില്‍ ഹോങ്കോങ് താരമായ ച്യൂങ് എന്‍ഗാനെ യിയെ 21-9, 21-16 സ്കോറിന് തോല്‍പ്പിച്ചാണ്...

ഡെൽറ്റ വകഭേദം വ്യാപിക്കുമെന്ന് ആശങ്ക; വീണ്ടും മാസ്ക് നിർബന്ധമാക്കി യുഎസ്

വാഷിങ്ടണ്‍: കൊവിഡ് 19 പടരാന്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ മാസ്‌ക് നിര്‍ബന്ധമാക്കി യുഎസ്. ഡെല്‍റ്റ വകഭേദം വ്യാപിക്കുമെന്ന ആശങ്കയെ തുടര്‍ന്നാണ് ഹൈ റിസ്‌ക് മേഖലകളില്‍ വാക്‌സിന്‍ സ്വീകരിച്ചവരടക്കം മാസ്‌ക് നിര്‍ബന്ധമാക്കാന്‍ തീരുമാനിച്ചതെന്ന് ആരോഗ്യവിഭാഗം അറിയിച്ചു. കോവിഡ്...
WP2Social Auto Publish Powered By : XYZScripts.com