17.1 C
New York
Wednesday, June 29, 2022
Home Kerala മുട്ടാര്‍ പുഴയില്‍ ബാലികയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ പിതാവിനെ കണ്ടെത്തുന്നതിനായി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു.

മുട്ടാര്‍ പുഴയില്‍ ബാലികയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ പിതാവിനെ കണ്ടെത്തുന്നതിനായി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു.

മുട്ടാര്‍ പുഴയില്‍ ബാലികയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ പിതാവിനെ കണ്ടെത്തുന്നതിനായി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. വെള്ളിയാഴ്ച രാത്രിയോടെയാണ് അന്വേഷണ സംഘം ലുക്ക് ഔട്ട് നോട്ടീസ് പുറത്തുവിട്ടത്. കുട്ടിയുടെ മൃതദേഹം ലഭിച്ച് രണ്ടാഴ്ചയാകാറായിട്ടും പിതാവ് സനു മോഹനെ കണ്ടെത്താന്‍ കഴിയാതെ വന്നതോടെയാണു പോലീസ് നടപടി. ഇയാള്‍ക്കു പാസ്‌പോര്‍ട്ട് ഇല്ലാത്തതിനാല്‍ വിമാനത്താവളങ്ങള്‍ വഴി രക്ഷപ്പെടുക സാധ്യമല്ലെന്നും അതിനാല്‍ ലുക്ക് ഔട്ട് നോട്ടീസ് ഉണ്ടാകില്ലെന്നുമാണു പോലീസ് വ്യക്തമാക്കിയിരുന്നത്. എന്നാല്‍ രണ്ടാഴ്ചയായിട്ടും ഇയാളെ കണ്ടെത്താനാകാതായതോടെയാണു ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചത്. കുട്ടിയുടെ മൃതദേഹം കണ്ടെത്തിയതിനു പിന്നാലെ ഇയാള്‍ക്കായി തെരച്ചില്‍ നടത്തിയിരുന്നെങ്കിലും കണ്ടെത്താനായില്ല. പിന്നീട് തമിഴ്‌നാട്ടിലേക്കു കടന്നതായി വിവരം ലഭിച്ചതോടെ അന്വേഷണം തമിഴ്‌നാട്ടിലേക്കു വ്യാപിപ്പിച്ചിരുന്നു. കൃത്യമായ നിഗമനത്തിലെത്താന്‍ കഴിയാതെ കുഴഞ്ഞുമറിഞ്ഞ കേസില്‍ ഇയാളെ കിട്ടിയാല്‍ മാത്രമേ അന്വഷണ സംഘത്തിന് മുന്നോട്ട് പോകാനാകൂ. ബസ് സ്റ്റാന്‍ഡുകള്‍, റെയില്‍വേ സ്റ്റേഷനുകള്‍ എന്നിവ ഉള്‍പ്പടെ ആളുകള്‍ കൂടാന്‍ സാധ്യയുള്ള സ്ഥലങ്ങളില്‍ നോട്ടീസ് പതിക്കാനാണു പോലീസിന്‍റെ തീരുമാനം. സംസ്ഥാനത്തെ മറ്റ് പോലീസ് സ്റ്റേഷനുകള്‍ക്കും നോട്ടീസ് കൈമാറും. ഇയാള്‍ വാളയാര്‍ ചെക്ക് പോസ്റ്റ് കടന്നതായി പോലീസ് പറയുന്നുണ്ടെങ്കിലും വാഹനം മാത്രമാണ് ഇതുവരെ തിരിച്ചറിയാനായത്. ഇതിനിടയില്‍ ഇയാള്‍ വാഹനം പൊളിച്ചുവിറ്റതായ സൂചനകളും പുറത്തുവരുന്നുണ്ട്. എന്നാല്‍ ഇതുസംബന്ധിച്ച് വ്യക്തത നല്‍കാന്‍ പോലീസ് തയാറായിട്ടില്ല. വാഹനത്തിനുളില്‍ സനു മോഹന്‍ തന്നെയാണോ മറ്റാരെങ്കിലും ഉണ്ടോ എന്നുള്ള കാര്യങ്ങളിലും ഇനിയും വ്യക്തത വന്നിട്ടില്ല.

Facebook Comments

COMMENTS

- Advertisment -

Most Popular

ജൂലൈ 1 മുതൽ പത്തനംതിട്ട നഗരത്തിൽ പ്ലാസ്റ്റിക് ക്യാരി ബാഗുകൾക്ക് നിരോധനം

'ജീവന്റെ തുടിപ്പ് നിലനിർത്താൻ ഒഴിവാക്കാം പ്ലാസ്റ്റിക് ഉൽപ്പനങ്ങൾ ' എന്നാ ക്യാമ്പയ്ന്റെ ഭാഗമായി പത്തനംതിട്ട നഗരത്തിൽ ജൂലൈ 1 മുതൽ പ്ലാസ്റ്റിക് ക്യാരി ബാഗുകൾ നിരോധിച്ചു. ഇത്തരം ഉൽപ്പന്നങ്ങൾ വില്പന നടത്തുന്നതും കൈവശം...

കാര്‍ഷിക മുന്നേറ്റത്തിന് നേതൃത്വം നല്‍കി പന്തളം തെക്കേക്കര പഞ്ചായത്ത്

പത്തനംതിട്ട    ജില്ലയില്‍ കാര്‍ഷിക മുന്നേറ്റത്തിന് നേതൃത്വം നല്‍കുന്ന പഞ്ചായത്താണ് പന്തളം തെക്കേക്കര. പഞ്ചായത്തിലെ കാര്‍ഷിക മുന്നേറ്റത്തെപ്പറ്റിയും വികസന, ക്ഷേമ പ്രവര്‍ത്തനങ്ങളെ കുറിച്ചും പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. രാജേന്ദ്രപ്രസാദ് സംസാരിക്കുന്നു. തരിശുപാടങ്ങള്‍...

പത്തനംതിട്ട ജില്ലയില്‍ കോവിഡ് കേസുകള്‍ കൂടുന്നു; വാക്സിനേഷന് വിമുഖത പാടില്ല

പത്തനംതിട്ട ജില്ലയില്‍ ഒരു ഇടവേളക്ക് ശേഷം കോവിഡ് കേസുകള്‍ കൂടി വരുന്ന സാഹചര്യത്തില്‍ ഇനിയും വാക്സിന്‍ എടുക്കാത്തവരും, കരുതല്‍ ഡോസ് വാക്സിന് അര്‍ഹരായവരും, വാക്സിന്‍ സ്വീകരിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ആഫീസര്‍ (ആരോഗ്യം) ഡോ.എല്‍.അനിതകുമാരി...

ട്വിറ്ററിന് അന്ത്യശാസനം: ജൂലായ് നാലിനുള്ളില്‍ ഐടി ചട്ടങ്ങള്‍ പാലിച്ചില്ലെങ്കില്‍ പരിരക്ഷ നഷ്ടമാകും.

ഐടി ചട്ടങ്ങള്‍ പാലിക്കാന്‍ ട്വിറ്ററിന് കേന്ദ്ര സര്‍ക്കാര്‍ അന്ത്യശാസനം നല്‍കി. ജൂലൈ നാലിനുള്ളില്‍ ഐടി ചട്ടങ്ങള്‍ പാലിച്ചില്ലെങ്കില്‍ സാമൂഹിക മാധ്യമം എന്ന നിലയില്‍ ലഭിക്കുന്ന പരിരക്ഷ നഷ്ടമാകുമെന്ന് കേന്ദ്രസര്‍ക്കാര്‍ ട്വിറ്ററിന് മുന്നറിയിപ്പ് നല്‍കി. ഐടി...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: