17.1 C
New York
Saturday, June 25, 2022
Home Kerala മുട്ടാര്‍ പുഴയില്‍ ബാലികയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ പിതാവിനെ കണ്ടെത്തുന്നതിനായി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു

മുട്ടാര്‍ പുഴയില്‍ ബാലികയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ പിതാവിനെ കണ്ടെത്തുന്നതിനായി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു

മുട്ടാര്‍ പുഴയില്‍ ബാലികയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ പിതാവിനെ കണ്ടെത്തുന്നതിനായി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു.വെള്ളിയാഴ്ച രാത്രിയോടെയാണ് അന്വേഷണ സംഘം ലുക്ക് ഔട്ട് നോട്ടീസ് പുറത്തുവിട്ടത്. കുട്ടിയുടെ മൃതദേഹം ലഭിച്ച് രണ്ടാഴ്ചയാകാറായിട്ടും പിതാവ് സനു മോഹനെ കണ്ടെത്താന്‍ കഴിയാതെ വന്നതോടെയാണു പോലീസ് നടപടി. ഇയാള്‍ക്കു പാസ്‌പോര്‍ട്ട് ഇല്ലാത്തതിനാല്‍ വിമാനത്താവളങ്ങള്‍ വഴി രക്ഷപ്പെടുക സാധ്യമല്ലെന്നും അതിനാല്‍ ലുക്ക് ഔട്ട് നോട്ടീസ് ഉണ്ടാകില്ലെന്നുമാണു പോലീസ് വ്യക്തമാക്കിയിരുന്നത്. എന്നാല്‍ രണ്ടാഴ്ചയായിട്ടും ഇയാളെ കണ്ടെത്താനാകാതായതോടെയാണു ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചത്. കുട്ടിയുടെ മൃതദേഹം കണ്ടെത്തിയതിനു പിന്നാലെ ഇയാള്‍ക്കായി തെരച്ചില്‍ നടത്തിയിരുന്നെങ്കിലും കണ്ടെത്താനായില്ല. പിന്നീട് തമിഴ്‌നാട്ടിലേക്കു കടന്നതായി വിവരം ലഭിച്ചതോടെ അന്വേഷണം തമിഴ്‌നാട്ടിലേക്കു വ്യാപിപ്പിച്ചിരുന്നു. കൃത്യമായ നിഗമനത്തിലെത്താന്‍ കഴിയാതെ കുഴഞ്ഞുമറിഞ്ഞ കേസില്‍ ഇയാളെ കിട്ടിയാല്‍ മാത്രമേ അന്വഷണ സംഘത്തിന് മുന്നോട്ട് പോകാനാകൂ. ബസ് സ്റ്റാന്‍ഡുകള്‍, റെയില്‍വേ സ്റ്റേഷനുകള്‍ എന്നിവ ഉള്‍പ്പടെ ആളുകള്‍ കൂടാന്‍ സാധ്യയുള്ള സ്ഥലങ്ങളില്‍ നോട്ടീസ് പതിക്കാനാണു പോലീസിന്‍റെ തീരുമാനം. സംസ്ഥാനത്തെ മറ്റ് പോലീസ് സ്റ്റേഷനുകള്‍ക്കും നോട്ടീസ് കൈമാറും. ഇയാള്‍ വാളയാര്‍ ചെക്ക് പോസ്റ്റ് കടന്നതായി പോലീസ് പറയുന്നുണ്ടെങ്കിലും വാഹനം മാത്രമാണ് ഇതുവരെ തിരിച്ചറിയാനായത്. ഇതിനിടയില്‍ ഇയാള്‍ വാഹനം പൊളിച്ചുവിറ്റതായ സൂചനകളും പുറത്തുവരുന്നുണ്ട്. എന്നാല്‍ ഇതുസംബന്ധിച്ച് വ്യക്തത നല്‍കാന്‍ പോലീസ് തയാറായിട്ടില്ല. വാഹനത്തിനുളില്‍ സനു മോഹന്‍ തന്നെയാണോ മറ്റാരെങ്കിലും ഉണ്ടോ എന്നുള്ള കാര്യങ്ങളിലും ഇനിയും വ്യക്തത വന്നിട്ടില്ല.

Facebook Comments

COMMENTS

- Advertisment -

Most Popular

കതിരും പതിരും( 7) ✍ ജസിയഷാജഹാൻ

സ്നേഹവ്രണങ്ങളിലെ മൗനത്തിന്റെ കയങ്ങങ്ങളിലേക്ക് നീ ഹൃദയം ചേർത്ത് വച്ചിട്ടുണ്ടോ?...ചോരച്ചോപ്പും കണ്ണീർകറുപ്പും നിന്നിൽ പടർന്നിട്ടുണ്ടോ.... സ്നേഹത്തിന്റെ ഭൂമിയിലേക്ക് നമുക്കൊന്നു കൈകോർത്തു നടന്ന് ആകാശം പൂകാം...വരൂ..മനുഷ്യരേ... സ്നേഹിക്കണം... സ്നേഹം നമുക്ക് തോന്നണം.സ്നേഹം അതനുഭവിച്ച് തന്നെ അറിയണം. സ്നേഹം ആരിൽ...

റോബിൻ പള്ളുരുത്തി അവതരിപ്പിക്കുന്ന ലേഖയും മാഷും (15)

"എന്താ ലേഖേ മുഖം വാടിയിരിക്കുന്നത് ? സ്കൂൾ തുറന്ന ആദ്യദിനം തന്നെ കൂട്ടുകാരികളുമായി പിണങ്ങിയോ ?" "പിണങ്ങിയതൊന്നുമല്ല മാഷേ ...അതായിരുന്നെങ്കിൽ സാരമില്ലായിരുന്നു. " "ങ്ങ്ഹേ..പിന്നെന്താടോ ?" "അത്... മാഷേ കഴിഞ്ഞ വർഷം ക്ലാസിലുണ്ടായിരുന്ന എന്റെ കൂട്ടുകാരികളെല്ലാം ഈ വർഷം...

‘വിശ്വസാഹിത്യത്തിലെ വിസ്മയങ്ങൾ’ (14)

'മലയാളി മനസ്സ് ' ന്റെ പ്രിയപ്പെട്ട എല്ലാ വായനക്കാർക്കും 'വിശ്വസാഹിത്യത്തിലെ വിസ്മയങ്ങൾ' എന്ന പംക്തിയുടെ പതിന്നാലാം ഭാഗത്തിലേയ്ക്ക് സ്നേഹപൂർവം സ്വാഗതം🙏❤️🌹 വിശ്വപ്രസിദ്ധനായ ഇന്ത്യൻ സാഹിത്യകാരൻ രബീന്ദ്രനാഥ ടാഗോറിന്റെ "ദ പോസ്റ്റ് മാസ്റ്റർ" എന്ന വിഖ്യാതമായ...

ശുഭചിന്ത – 18 ‘പുണ്യമായ സത്കർമ്മങ്ങൾ’ ✍ പി . എം . എൻ . നമ്പൂതിരി

ഭക്തി, ആരോഗ്യം, സന്തോഷം, മനസ്സമാധാനം, ഉറക്കം, ഇതിനേ ക്കാള്‍ പണത്തിന്‌ പ്രാധാന്യം നല്‍കരുത്‌. കണ്ണുനീര്‍ തുടയ്ക്കുക,പ്രപഞ്ജ സൃഷ്ടിയെ വണങ്ങുക...നല്ലതുമാത്രം വിചാരിക്കുക,നമുക്ക് കിട്ടിയ തെല്ലാം അനുഗ്രഹങ്ങളാണെന്നോർക്കുക. സത്‌ഫലങ്ങള്‍ മാത്രം തരുന്ന മരത്തെപ്പോലെയാവുക,കല്ലെറിഞ്ഞാലും അത്‌ ഫലങ്ങള്‍ കൊഴിച്ചുതരും. പെരുമാറ്റരീതികളും,മനോഭാവങ്ങളും പൂന്തോട്ടത്തേക്കാള്‍...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: