17.1 C
New York
Monday, August 8, 2022
Home Kerala മുങ്ങിമരിച്ച വിജയലക്ഷ്മി ജയറാം ചിത്രത്തിലെ നടി .ഭർത്താവ് കൊലക്കേസ് പ്രതി

മുങ്ങിമരിച്ച വിജയലക്ഷ്മി ജയറാം ചിത്രത്തിലെ നടി .ഭർത്താവ് കൊലക്കേസ് പ്രതി

ആലപ്പുഴ:  കുളത്തില്‍ മുങ്ങിമരിച്ച വിജയലക്ഷ്മി നടന്‍ ജയറാം നായകനായ ‘പട്ടാഭിരാമന്‍’ എന്ന സിനിമയിലെ ജസീക്കയെ അവതരിപ്പിച്ച നടി. ഇതിനു പുറമെ ഏതാനും സിനിമകളിലും വിജയലക്ഷ്മി ചെറിയ വേഷങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്.

ഭര്‍ത്താവ് കൊലക്കേസില്‍ പ്രതിയായതാണ് ഇവരുടെ മരണത്തിന് പിന്നിലെന്നാണ് സൂചന. കഴിഞ്ഞ ഡിസംബര്‍ മുന്നിന് ബെംഗളൂരുവില്‍ വൃദ്ധയെ കൊലപ്പെടുത്തി കവര്‍ച്ച നടത്തിയ കേസിലാണ് ബൊമ്മനഹള്ളി പോലീസ് ഡിസംബര്‍ 29 ന് ഇവരുടെ ഭര്‍ത്താവ് താമരക്കുളം പച്ചക്കാട് അമ്ബാടിയില്‍ പ്രദീപിനെ അറസ്റ്റ് ചെയ്തത്. ഇതോടെ മക്കളെ കൂട്ടി വിജയലക്ഷ്മി നാട്ടിലേക്ക് തിരിച്ചുപോകുകയായിരുന്നു.

കഴിഞ്ഞ ദിവസം ക്ഷേത്രത്തിലേക്കെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ ഇവരെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

കുവൈറ്റിലായിരുന്നു പ്രദീപ് നാട്ടിലെത്തിയതിനു ശേഷമാണ് വിജയലക്ഷ്മിയെ പരിചയപ്പെടുന്നതും വിവാഹം കഴിക്കുന്നതും. വിജയലക്ഷ്മിയുടെ നിര്‍ബന്ധത്തിനു വഴങ്ങി വീട്ടുകാര്‍ ഈ വിവാഹം നടത്തിക്കൊടുക്കുകയായിരുന്നു. പല സ്‌റ്റേഷനുകളിലായി 20 കേസുകളോളം ഇയാളുടെ പേരിലുണ്ടായി.

Facebook Comments

COMMENTS

- Advertisment -

Most Popular

നാലു നക്ഷത്ര പദവി ലഭിക്കുന്ന അമേരിക്കയിലെ ആദ്യ കറുത്തവർഗ്ഗക്കാരനായ മറീൻ-മൈക്കിൾ ഇ.ലൻഗ്ളി

വാഷിംഗ്ടൺ ഡി.സി.:  അമേരിക്കയുടെ 246 വർഷത്തെ ചരിത്രത്തിൽ ആദ്യമായി കറുത്തവർഗ്ഗക്കാരനായ ജനറൽ മൈക്കിൾ ഇ.ലാഗ്ലിക്ക് നാലു നക്ഷത്ര പദവി നൽകി. വാഷിംഗ്ടൺ ഡി.സി. മറീൻ ബാരക്കിൽ ആഗസ്റ്റ് 6 ശനിയാഴ്ച നടന്ന സ്ഥാനാരോഹണ ചടങ്ങിൽ...

വിസ്മയങ്ങളുടെ മാസ്മര ലോകത്തുനിന്നും കാരുണ്യത്തിന്റെ ഇന്ദ്രജാലത്തിലേക്ക് (എം.പി. ഷീല)

(ലോകപ്രശസ്ത മജീഷ്യന്‍ ഗോപിനാഥ് മുതുകാടിനെക്കുറിച്ചും അദ്ദേഹത്തിന്റെ പ്രവര്‍ത്തനവിശേഷങ്ങളെക്കുറിച്ചും എം.പി. ഷീല എഴുതുന്നു. ) ആമുഖം ആവശ്യമില്ലാത്ത വ്യക്തിത്വം. സ്ഥിരോത്സാഹവും കഠിനാദ്ധ്വാനവുംകൊണ്ട് സ്വന്തം സ്വപ്നത്തത്തിനുമേല്‍ അടയിരുന്ന് വിജയം വിരിയിച്ച ഇന്ദ്രജാലക്കാരന്‍... ലക്ഷോപലക്ഷം പേരുടെ ചിന്തകള്‍ക്ക് വെളിച്ചവും ഊര്‍ജ്ജവും...

കാലാവധി നാളെ തീരുന്ന 11 ഓർഡിനൻസുകളിൽ ഒപ്പിടാതെ ഗവർണർ.

ലോകായുക്ത നിയമഭേദഗതി അടക്കമുള്ള 11 ഓർഡിനൻസുകളുടെ കാലാവധി നാളെ തീരാനിരിക്കെ ഗവർണ്ണർ ഒപ്പിടാത്തത് മൂലമുള്ള പ്രതിസന്ധി മറികടക്കാൻ നിയമവിദഗ്ധരുമായി സർക്കാർ ആലോചന തുടങ്ങി. അതേ സമയം ഇപ്പോൾ ദില്ലിയിലുള്ള ആരിഫ് മുഹമ്മദ് ഖാൻ...

സിൽവർ ലൈനിന് ഉടൻ അംഗീകാരം നൽകണം; നിതി ആയോഗ് യോഗത്തിൽ കേന്ദ്രത്തോട് മുഖ്യമന്ത്രി.

സംസ്ഥാന സർക്കാരിന്റെ അഭിമാന പദ്ധതിയായ സിൽവർ ലൈനിന് വേണ്ടി നീതി ആയോഗ് യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ. കെ റെയിൽ വികസന കോർപറേഷന്റെ സിൽവർ ലൈൻ പദ്ധതിക്ക് കേന്ദ്ര സർക്കാർ ഉടനടി അംഗീകാരം...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: