തിരുവനന്തപുരം:മുഖ്യമന്ത്രി പിണറായി വിജയൻ കോവിഡ് വാക്സിൻ എടുത്തു.തൈക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലെ കൊവിഡ് വാക്സിനേഷൻ സെന്ററിൽ നിന്നാണ് മുഖ്യമന്ത്രി വാക്സിൻ കുത്തിവച്ചത്.മുഖ്യമന്ത്രിയ്ക്കൊപ്പം പത്നി കമല വിജയനും വാക്സിൻ എടുത്തു.
കോവിഡ് വാക്സിന് സ്വീകരിക്കാന്‍ ആരും മടിക്കരുതെന്നും മുഖ്യമന്ത്രി പറഞ്ഞു. വാക്സിനെടുത്തപ്പോള്‍ യാതൊരു അസ്വസ്ഥതയും ഉണ്ടായില്ല. ആശങ്കയ്ക്ക് ഇടയില്ലെന്നും അദ്ദേഹം പറഞ്ഞു.
വാക്സിനുമായി ബന്ധപ്പെട്ട് ചിലര്‍ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ട്. ഇതിന് ചെവി കൊടുക്കരുത്.