മുഖ്യമന്ത്രി പിണറായി വിജയനെതിരെ വ്യാജമൊഴി, ഇ.ഡിയ്ക്കെതിരെ കേസെടുത്ത് പോലീസ്
സ്വർണ്ണക്കടത്തു കേസിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ നിർബന്ധിച്ച് വ്യാജമൊഴി രേഖപ്പെടുത്തിയെന്ന പരാതിയിൽ കേന്ദ്ര ഏജൻസിയായ ഇ.ഡിയ്ക്കെതിരെ കേസെടുത്തു. ക്രൈംബ്രാഞ്ച് രജിസ്റ്റർ ചെയ്ത കേസിൽ എറണാകുളം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഇ.ഡി.ഉദ്യോഗസ്ഥരെ പ്രതികളാക്കി എഫ് ഐ ആർ സമർപ്പിച്ചു.