മുഖ്യമന്ത്രി പിണറായി വിജയൻ ദളിതരുടെ ആരാച്ചാർ ആണെന്നു കൊടിക്കുന്നിൽ സുരേഷ് എം പി
മന്ത്രി എ.കെ.ബാലൻ ദളിതരുടെ കാലനെന്നും കൊടിക്കുന്നിൽ പറഞ്ഞു
വാളയാറിൽ കൊല്ലപ്പെട്ട പെൺകുട്ടികളൂടെ അമ്മ നീതിക്കു വേണ്ടി നടത്തുന്ന സമരത്തെ മുഖ്യമന്ത്രി കണ്ടില്ലെന്നു നടിക്കുകയാണെന്നും പട്ടികജാതി മന്ത്രിയോ മന്ത്രി സഭയിലെ ഏതെങ്കിലും അംഗമോ ആ അമ്മയെ വിളിച്ചില്ല
നീതിക്കു വേണ്ടി ആ അമ്മയ്ക്ക് തല മുണ്ഡനം ചെയ്ത് പ്രതിഷേധിക്കേണ്ട ഗതികേട് വന്നു
വാളയാർ പെൺകുട്ടിയുടെ കുടുംബത്തിന് ധന സഹായവും സർക്കാർ ജോലിയും നൽകണമെന്ന് കൊടിക്കുന്നിൽ ആവശ്യപ്പെട്ടു
പ്രതികളായ ഡിവൈഎഫ്ഐ ക്കാരെ രക്ഷിക്കാനാണ് സർക്കാരിൻ്റെ ഒത്തുകളിയെന്നും
ദളിതർ സി.പി.എമ്മിൻ്റെ അടിമകളല്ലയെന്നും
അവർ സി പി എമ്മിനെതിരെ രംഗത്തു വരുമെന്നും അദ്ദേഹം പറഞ്ഞു