മുഖ്യമന്ത്രി പിണറായി വിജയനെതിരേ വിമർശനവുമായി മെട്രോമാൻ ഇ. ശ്രീധരൻ. ഉമ്മന്‍ചാണ്ടിയും യുഡിഎഫ് നേതാക്കളും മാന്യന്മാർ
പിണറായി വിജയന്റെ ഭരണത്തില്‍ ഏകാധിപത്യമാണ് നടക്കുന്നത് എന്ന് ഇ ശ്രീധരൻ.
അധികാരം മുഖ്യമന്ത്രി ആർക്കും വിട്ടുകൊടുക്കുന്നില്ലെന്നും ശ്രീധരൻ വിമർശിച്ചു.
പിണറായി മന്ത്രിസഭയിൽ ഒരു മന്ത്രിക്കും ഒന്നും ചെയ്യാൻ സ്വാതന്ത്ര്യമില്ല.
ഉദ്യോഗസ്ഥ സംവിധാനത്തിന്റെ തെറ്റായ ഉപദേശങ്ങളാണ് പിണാറായി സ്വീകരിക്കാറുളളത്. എല്‍ഡിഎഫ് സര്‍ക്കാര്‍ വീണ്ടും കേരളത്തില്‍ വന്നാൽ ദുരന്തമാകുമെന്നും ശ്രീധരൻ പരിഹസിച്ചു.
ഉമ്മന്‍ചാണ്ടിയും യുഡിഎഫ് നേതാക്കളും മാന്യന്മാരാണെന്നും ശ്രീധരൻ പറഞ്ഞു.