മുഖ്യമന്ത്രി പിണറായി വിജയനേയും മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയേയും നിശിതമായി വിമർശിച്ച് ബിജെപി അധ്യക്ഷൻ നഡ്ഡ.
കേരളത്തിലെ ഒരു മുഖ്യമന്ത്രിക്ക് സ്വർണത്തോടാണ് പ്രിയം. മറ്റൊരാൾക്ക് സോളാറിൽ നിന്നാണ് ഊർജം ലഭിക്കുന്നതെന്നും നഡ്ഡ പറഞ്ഞു. തൃശൂരിൽ നടന്ന ബിജെപി പൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘കേരളത്തിലെ സംസ്ഥാന സർക്കാർ സംവിധാനങ്ങൾ പൂർണ്ണമായും വ്യാപകമായ അഴിമതിയിലാണ്. ഒരു സംസ്ഥാനമെന്ന നിലയിൽ അഴിമതിയും കുംഭകോണങ്ങളും കേരളത്തിന് വളരെ മോശമായ പേര് നൽകിയിട്ടുണ്ട്, അഴിമതി കേസുകളിൽ സ്ത്രീകളുടെ നിഴൽ ഉണ്ട്. ഇത് പണത്തിന്റെ അഴിമതി മാത്രമല്ല, അതിലുപരിയാണ്.
കെടുകാര്യസ്ഥതയും നിഷ്ക്രിയത്വവും നിറഞ്ഞ ഒരു സർക്കാരാണ് പിണറായി സർക്കാർ. സ്ത്രീ-ദളിത് അതിക്രമങ്ങൾ വർദ്ധിച്ചു, ക്രമസമാധാനനില തകർന്നു, കോവിഡ് കൈകാര്യം ചെയ്യാനായി സംസ്ഥാനത്തിന് നൽകിയ അധികാരം വ്യാപകമായി ദുരുപയോഗം ചെയ്യുകയുമുണ്ടായി എന്ന് നഡ്ഡ കുറ്റപ്പെടുത്തി