മുഖ്യമന്ത്രി പിണറായി വിജയന്റെ ആരോഗ്യനില തൃപ്തികരമെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട്.
കോവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്ന അദ്ദേഹം ഇപ്പോള്‍ കോഴിക്കോട് മെഡിക്കല്‍ കോളജിലാണ് കഴിയുന്നത്.
സ്കാനിംഗ് അടക്കമുള്ള പരിശോധനകള്‍ക്ക് മുഖ്യമന്ത്രിയെ വിധേയനാക്കിയിരുന്നു. കോവിഡ് ലക്ഷണങ്ങള്‍ ഒന്നും തന്നെ അദ്ദേഹത്തിന് ഇല്ല. കാര്യമായ ആരോഗ്യപ്രശ്നങ്ങള്‍ പരിശോധനകളിലില്ലെന്നാണ് മെഡിക്കല്‍ ബുള്ളറ്റിനില്‍ പറയുന്നത്. മുഖ്യമന്ത്രിയുടെയും കുടുംബത്തിന്റെയും ചികിത്സയ്ക്ക് മേല്‍നോട്ടം വഹിക്കുന്നത് മെഡിക്കല്‍ കോളജിലെ മുതിര്‍ന്ന ഡോക്ടര്‍മാരാണ്.