വാർത്ത: റോസ് ജോസഫ്
പീരുമേട്: വനം വന്യജീവി സംരക്ഷണത്തിൽ സ്‌തുത്യർഹമായ സേവനം കാഴ്ചവെച്ചതിന്, 2020 – ലെ കേരളാ മുഖ്യമന്ത്രിയുടെ മെഡലിന് പെരിയാർ ടൈഗർ റിസർവിലെ അഴുത ഡിവിഷനിലെ (പീരുമേട്) റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ ശ്രീമതി പ്രിയ ടി. ജോസഫ് അർഹയായി.
മണിമല തുടിയംപ്ലാക്കൽ ജോസഫ് വർഗ്ഗീസ്-മോളിക്കുട്ടി ദമ്പതികളുടെ മകളും, കാഞ്ഞിരപ്പള്ളി പാറത്തോട് വളവനാൽ ഷെറോയി തോമസിന്റെ ഭാര്യയുമാണ്.