17.1 C
New York
Saturday, December 4, 2021
Home Kerala മുഖ്യമന്ത്രിയുടെ നിലപാട് വേദനിപ്പിച്ചു; ശശീന്ദ്രനെ സംരക്ഷിക്കുന്നത് വഴി പിണറായി നൽകുന്ന സന്ദേശമെന്തെന്ന് പരാതിക്കാരിയായ

മുഖ്യമന്ത്രിയുടെ നിലപാട് വേദനിപ്പിച്ചു; ശശീന്ദ്രനെ സംരക്ഷിക്കുന്നത് വഴി പിണറായി നൽകുന്ന സന്ദേശമെന്തെന്ന് പരാതിക്കാരിയായ

മുഖ്യമന്ത്രിയുടെ നിലപാട് വേദനിപ്പിച്ചു; ശശീന്ദ്രനെ സംരക്ഷിക്കുന്നത് വഴി പിണറായി നൽകുന്ന സന്ദേശമെന്തെന്ന് പരാതിക്കാരിയായ യുവതി

മുഖ്യമന്ത്രിയുടെ നിലപാട് വേദനിപ്പിച്ചുവെന്ന് ഫോൺവിളി വിവാദത്തിലെ പരാതിക്കാരിയായ യുവതി. മന്ത്രിക്കെതിരെ നടപടി ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നു. മുഖ്യമന്ത്രി ശശീന്ദ്രനൊപ്പം നിൽക്കുകയാണെന്നും മന്ത്രിക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും യുവതി വ്യക്തമാക്കി. മന്ത്രിയെ സംരക്ഷിക്കുന്നത് വഴി പിണറായി നൽകുന്ന സന്ദേശമെന്താണെന്നും കുണ്ടറയിലെ പരാതിക്കാരി ചോദിച്ചു.അതേസമയം, ഫോണ്‍ വിളി വിവാദത്തിൽ പരിശോധിച്ച ശേഷം പ്രതികരിക്കാമെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എ വിജയരാഘവൻ പറഞ്ഞു. ശശീന്ദ്രനെതിരായ ആരോപണങ്ങള്‍ പാര്‍ട്ടി വിശദമായി ചര്‍ച്ച ചെയ്‌തില്ലെന്നും വിഷയത്തില്‍ മാദ്ധ്യമങ്ങളിലൂടെയുള്ള വിവരങ്ങൾ മാത്രമേ അറിയൂവെന്നും അദ്ദേഹം പറഞ്ഞു.മന്ത്രിയുടെ ഇടപെടലില്‍ അസ്വാഭാവികതയില്ലെന്നും കേസില്‍ അന്വേഷണം തുടരുന്ന സാഹചര്യത്തില്‍ ശശീന്ദ്രന്‍ രാജിവയ്‌ക്കേണ്ടതില്ലെന്നുമുള്ള നിരീക്ഷണം സി പി എം നേരത്തെ നടത്തിയിരുന്നു.ആരോപണങ്ങളില്‍, മുഖ്യമന്ത്രിയുമായി നേരിട്ട് കൂടിക്കാഴ്‌ച നടത്തിയ ശശീന്ദ്രന്‍ അദ്ദേഹത്തിന് വിശദീകരണം നൽകുകയും ചെയ്‌തിട്ടുണ്ട്. ശശീന്ദ്രൻ രാജിവയ്‌ക്കേണ്ടെന്ന നിലപാടാണ് കൂടിക്കാഴ്‌ചയിൽ മുഖ്യമന്ത്രി സ്വീകരിച്ചത്. ഇതിനുപിന്നാലെയാണ് പരാതിക്കാരിയായ യുവതി മാദ്ധ്യമങ്ങളെ കണ്ടത്.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

ഓർമ്മയിലെ ക്രിസ്തുമസ്:- ലേഖനമത്സരം – (6)

കല്യാണം കഴിഞ്ഞ് ഞാനും ഭർത്താവും കൂടി ബന്ധുമിത്രാദികളുടെ സൽക്കാരങ്ങൾ എല്ലാം ആസ്വദിച്ച് ജീവിതം മുന്നോട്ട് കൊണ്ടുപോകുമ്പോഴും ക്രിസ്തുമസ്സ് വരുമ്പോൾ അതൊക്കെ ഒരു തിരിച്ചടി ആകുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ല , പ്രത്യേകിച്ച് ഞാൻ! ജീവിതത്തിൽ ഏറ്റവും...

ഓർമ്മയിലെ ക്രിസ്തുമസ്:-ലേഖനമത്സരം:- (5)

ഡിസംബർ 24 അർദ്ധ രാത്രി നല്ല തണുപ്പുള്ള രാത്രി മഞ്ഞിൽ മൂടിക്കിടക്കുന്ന പ്രകൃതി, തണുത്ത് വിറച്ച് പുതപ്പിനുള്ളിൽ ചുരുണ്ടുകൂടി ഞങ്ങളെല്ലാവരും കിടക്കുകയാണ്. അപ്പോഴാണ് അമ്മ ഞങ്ങളെ പാതിരാകുർബാന കാണാൻ പള്ളിയിൽ പോകാൻ വിളിക്കുന്നത്...

മലയാളി മനസ്സിൽ പുതിയ ലേഖന പരമ്പര ആരംഭിക്കുന്നു ‘മാതൃകാ കുടുംബ ജീവിതം’

മനുഷ്യ ജീവിതം സന്തോഷകരമാക്കുവാൻ കുടുംബത്തോടൊപ്പം മുന്നോട്ട് പോയെങ്കിൽ മാത്രമേ സാധിക്കൂ.ഭാര്യമാരോട്, ഭർത്താക്കന്മാരോട്, മാതാപിതാക്കളോട്, മക്കളോട്, എന്നിവരോടായി സംസാ രിക്കുന്നു ' നല്ല ഭാര്യയുടെ ലക്ഷണങ്ങൾ - നല്ല ഭർത്താവിൻ്റെ ലക്ഷണങ്ങൾ.., മാതാപിതാക്കളുടെ ഇടപെടൽ..,...

യൂഫ്രട്ടീസ് – ടൈഗ്രിസ് നദികൾ (നദികൾ സ്നേഹപ്രവാഹങ്ങൾ..)

ലോകത്തിന് പഞ്ചാംഗവും, കലണ്ടറും സമ്മാനിച്ച, 'മെസ്സൊപ്പെട്ടേമിയ'ക്കാർ ജീവിച്ച, മഹാസംസ്കൃതിയുടെ ഇടമാണ് യൂഫ്രട്ടീസ് - ടൈഗ്രിസ് നദീതടം. ലോകത്തിലെ ഏറ്റവും പുരാതനമായ സാഹിത്യരചനകളിലൊന്നായ  "ഗിൽഗമെഷ് ഇതിഹാസം" പിറന്നതിവിടെയാണ്.ഗിൽഗാമെഷ് ഇതിഹാസത്തെ ആശ്രയിച്ചെഴുതിയതാണ് ബൈബിളിലെ പ്രളയകഥ എന്നു കരുതുന്നവരുണ്ട്.ഗ്രീക്ക്...
WP2Social Auto Publish Powered By : XYZScripts.com
error: