മുഖ്യമന്തി കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചില്ലെന്നും പോസിറ്റീവ് ആയതിന് ശേഷം പത്തു ദിവസം ആശുപത്രിയിൽ കഴിയണമെന്ന നിർബന്ധമില്ലെന്നും ആരോഗ്യ മന്ത്രി കെ കെ ശൈലജ.
നാലാം തിയതി മുതൽ മുഖ്യമന്ത്രിക്ക് കോവിഡ് ലക്ഷണങ്ങൾ ഉണ്ടായിരുന്നില്ല.
തീയതി പറഞ്ഞതിൽ സൂപ്രണ്ടിന് തെറ്റുപറ്റിയതാണ്.
വി മുരളീധരനെ പോലെ ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരിക്കുന്നവർ എന്തും വിളിച്ചു പറയരുതെന്നും ശൈലജ കണ്ണൂരിൽ പറഞ്ഞു.
രോഗലക്ഷണങ്ങൾ ഇല്ലാത്തവരെ പരമാവധി വേഗത്തിൽ വീട്ടിലേക്ക് ക്വാറന്റീനിൽ അയക്കാനാണ് കേന്ദ്ര നിർദേശമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
Facebook Comments