മുംബൈ ഐ എസ് എൽ ചാമ്പ്യൻമാർ
എ ടി കെയ്ക്കെതിരെ ജയം 2 – 1ന്
ഐ എസ് എൽ ഏഴാം കിരീടം മുംബൈ സിറ്റി എഫ് സിക്ക്. എ ടി കെ മോഹൻ ബഗാനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് പരാജയപ്പെടുത്തിയത്.
90-ാം മിനിറ്റിൽ ബിപിൻ സിംഗാണ് മുംബൈയുടെ വിജയഗോൾ നേടിയത്. 18-ാം മിനിറ്റിൽ ഡേവിഡ് വില്യംസിലൂടെ എ ടി കെയാണ് ലീഡെടുത്തത്. 29-ാം മിനിറ്റിൽ ടിരിയുടെ സെൽഫ് ഗോൾ എ ടി കെയ്ക്ക് വിനയായി. മുംബൈയുടെ കന്നിക്കിരീട നേട്ടമാണിത്. മത്സരത്തിനിടെ മുംബൈ താരം അമയ് റാനഡെയ്ക്ക് ഗുരുതര പരിക്കേറ്റത് സങ്കടക്കാഴ്ചയായി.