മീശ നോവലിനെ കേരള സാഹിത്യ അക്കാദമി അവാർഡിനായി തെരഞ്ഞെടുത്തത് ഹിന്ദു സമൂഹത്തിനോടുള്ള വെല്ലുവിളിയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ.
പിണറായി സര്‍ക്കാരിന് ഹിന്ദുക്കളോടുള്ള കലി അടങ്ങിയിട്ടില്ല. ശബരിമലയില്‍ ചെയ്ത അതേ കാര്യമാണ് പിണറായി ആവര്‍ത്തിച്ച് ചെയ്യുന്നത്.
വർഗീയ പരാമർശമുള്ള നോവലാണ് മീശ. ഹിന്ദു സംഘടനകളുടെ പ്രതിഷേധത്തെ തുടർന്ന് നോവൽ പ്രസാധകർ തന്നെ പിൻവലിച്ചതാണെന്നും സുരേന്ദ്രൻ വ്യക്തമാക്കി.