മീറ്റർ പോളിസി നടപ്പാക്കാനൊരുങ്ങി ജല അതോറിറ്റി.
ഉൽപാദിപ്പിക്കുന്ന ജലത്തിൻ്റെ 40 ശതമാനവും കണക്കിൽപെടാതെ ചോരുന്ന സാഹചര്യത്തിലാണ് മീറ്റർ പോളിസിയുമായി ജല അതോറിറ്റി മുന്നോട്ട് എത്തുന്നത്.
ഒരുവർഷം മുമ്പ് നടപടി തുടങ്ങിയെങ്കിലും തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ചേർന്ന ബോർഡ് യോഗമാണ് കരട് മീറ്റർ നയത്തിന് അംഗീകാരം നൽകിയത്. ഇതിനെതുടർന്ന് നയവിശദാംശങ്ങളും അതോറിറ്റി പുറത്തിറക്കി.
ചരിത്രത്തിൽ ആദ്യമായാണ് ഇത്തരമൊരു നീക്കം. മീറ്റർ സംവിധാനം കാര്യക്ഷമമായി പ്രവർത്തിക്കാത്തതാണ് വരുമാനരഹിത ജലത്തിന് കാരണമെന്നാണ് വിലയിരുത്തൽ. ഈ സാഹചര്യത്തിൽ ഏഴ് വർഷത്തിലൊരിക്കൽ മീറ്റർ മാറ്റണമെന്നാണ് പ്രധാന നിർദേശം.