കോട്ടയത്ത് നാഗമ്പടം പാലത്തിൽ നിന്ന് മീനച്ചിലാറ്റിൽ ചാടിയ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി. ഏറ്റുമാനൂർ കൊച്ചുപുരക്കൽ സന്തോഷിൻ്റെ (41) മൃതദേഹമാണ് തിങ്കളാഴ്ച രാവിലെ എട്ടു മണിയോടെ താഴത്തങ്ങാടി ആറ്റിൽ കണ്ടെത്തിയത്. നാട്ടുകാർ അറിയിച്ചതിനെതുടർന്ന് ഫയർഫോഴ്സ് എത്തി മൃതദേഹം കരക്കെത്തിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം നാഗമ്പടം പാലത്തിൽ സംശയാസ്പദ സാഹചര്യത്തിൽ ബാഗ് കണ്ടെത്തിയതിനെതുടർന്ന് ഫയർഫോഴ്സ് പുഴയിൽ തെരച്ചിൽ നടത്തിയിരുന്നു.എന്നാൽ കണ്ടെത്താനായില്ല. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റി.