17.1 C
New York
Tuesday, October 4, 2022
Home Kerala മിമിക്രി താരവും മാരുതി കാസറ്റ് ഉടമയുമായ കലാഭവന്‍ കബീര്‍ അന്തരിച്ചു

മിമിക്രി താരവും മാരുതി കാസറ്റ് ഉടമയുമായ കലാഭവന്‍ കബീര്‍ അന്തരിച്ചു

തൃശൂര്‍:  മിമിക്രി താരവും മാരുതി കാസറ്റ് ഉടമയുമായ കലാഭവന്‍ കബീര്‍ അന്തരിച്ചു. ചൊവ്വാഴ്ച വൈകീട്ട് ഷട്ടില്‍ കളിക്കുന്നതിനിടെ തളര്‍ന്നു വീഴുകയായിരുന്നു. തൃശൂര്‍ ഇരിങ്ങാലക്കുട സഹകരണ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

കലാഭവന്‍ മണിയുമായി സഹകരിച്ച് മാരുതി കാസറ്റിന് വേണ്ടി കലാഭവന്‍ കബീര്‍ ഒരുക്കിയ നാടന്‍ പാട്ടുകള്‍ കേരളത്തില്‍ നാടന്‍ പാട്ട് രംഗത്ത് തരംഗം സൃഷ്ടിച്ചിരുന്നു.

കെകെടിഎം ഗവ.കോളജിലെ പൂര്‍വ വിദ്യാര്‍ത്ഥിയായ കബീര്‍ അലുമിനി അസോസിയേഷനിലും പൂര്‍വ വിദ്യാര്‍ത്ഥി കൂട്ടായ്മകളിലും സജീവമായിരുന്നു. രണ്ട് ദിവസം മുന്‍പ് കെകെടിഎം കോളജില്‍ നടത്തിയ പൂര്‍വ വിദ്യാര്‍ത്ഥി സംഗമത്തിലും പങ്കെടുത്തിരുന്നു

Facebook Comments

COMMENTS

- Advertisment -

Most Popular

ഫെന്റിർ ലോകത്തിലെ ഏറ്റവും ഉയരംകൂടിയ പൂച്ച; ഗിന്നസ് വേൾഡ് റിക്കാർഡിൽ

മിഷിഗൺ: ലോകത്തിൽ ജീവിച്ചിരിക്കുന്ന ഏറ്റവും ഉയരം കൂടിയ പൂച്ച എന്ന ബഹുമതി മിഷിഗണിലെ ഫെന്റീർ എന്ന പൂച്ചയ്ക്ക് .. മിഷിഗണിലെ ഫാമിംഗ്ടൺ ഹിൽസിലുള്ള വില്യം ജോൺ പവേഴ്സാണ് ഉടമസ്ഥൻ. ഗിന്നസ് വേൾഡ് റിക്കാർഡ് അധികൃതർ...

ശ്രീഭഗവത്ഗീത പാര്‍ക്കിന് നേരെ നടന്നത്  വംശീയാക്രമണമാണെന്നു ഹൈകമ്മീഷണർ

ബ്രാംപ്ടണ്‍ (കാനഡ): കാനഡായിലെ ബ്രാംപ്ടണ്‍ മുന്‍സിപ്പല്‍ കോര്‍പറേഷനിലെ പാര്‍ക്കിന് ശ്രീഭഗവത്ഗീത എന്ന പേര് ഔദ്യോഗികമായി  പ്രഖ്യാപനം നടന്നു ഒരാഴ്ചക്കകം പാർക്കിനു നേരെ നടന്ന അതിക്രമത്തെ ഇന്ത്യൻ ഹൈകമ്മീഷണർ അപലപിച്ചു .ശ്രീഭഗവത്ഗീത പാർക്കിനു നേരെ...

മിസ്സോറി സിറ്റി മേയർ തിരഞ്ഞെടുപ്പ്: വിജയം സുനിശ്ചിതമാക്കി റോബിൻ ഇലക്കാട്ട്

ഹൂസ്റ്റൺ: ഹൂസ്റ്റൺ: നവംബർ 8 ന് നടക്കുന്ന പൊതു തിരഞ്ഞെടുപ്പിൽ രണ്ടാം പ്രാവശ്യവും മിസ്സോറി സിറ്റി മേയറായി തിരഞ്ഞെടുക്കപ്പെട്ട് ചരിത്രസംഭവമാക്കാൻ റോബിൻ ഇലക്കാട്ട് ! സെപ്തംബർ 29 നു വ്യാഴാഴ്ച വൈകുന്നേരം 6 മണിയ്ക്ക്...

യൂണിയൻ നേതാവിനെ പുറത്താക്കിയത്തിൽ പ്രതിഷേധം – സ്റ്റാർബക്സ് ജീവനക്കാർ പണിമുടക്കി 

  ഹൂസ്റ്റൺ: യൂണിയൻ രൂപീകരിക്കുന്നതിന് നേതൃത്വം നൽകിയ ജീവനക്കാരനെ പിരിച്ചുവിട്ടതിൽ പ്രതിഷേധിച്ചും, തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ടും സ്റ്റാർബക്സ് ജീവനക്കാർ പണിമുടക്കി. ഒക്ടോബർ ഒന്നിനു ശനിയാഴ്ചയായിരുന്നു പ്രതിഷേധ പണിമുടക്ക്. നടത്തിയത് ഹൂസ്റ്റൺ ഷെപ്പേർഡ് ഡ്രൈവിലുള്ള ഷെപ്പേർഡ് ആൻഡ് ഹാരോൾഡ് സ്റ്റോറിലെ...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: