17.1 C
New York
Sunday, June 13, 2021
Home Kerala മിഥുനമാസപൂജയ്ക്കായി ശബരിമല ക്ഷേത്രനട 14 ന് തുറക്കും

മിഥുനമാസപൂജയ്ക്കായി ശബരിമല ക്ഷേത്രനട 14 ന് തുറക്കും

മിഥുനമാസപൂജയ്ക്കായി  ശബരിമല ക്ഷേത്രനട 14 ന് തുറക്കും

മിഥുനമാസ പൂജകൾക്കായി ശബരിമല ശ്രീ ധർമ്മശാസ്താ ക്ഷേത്രനട 14ന് (തിങ്കൾ) വൈകുന്നേരം 5 മണിക്ക്  തുറക്കും. ക്ഷേത്രത്തിൽ  പതിവ് പൂജകൾ മാത്രം നടക്കും.

ക്ഷേത്രതന്ത്രി കണ്ഠരര് രാജീവരരുടെ മുഖ്യ കാർമ്മികത്വത്തിൽ ക്ഷേത്ര മേൽശാന്തി വി.കെ.ജയരാജ് പോറ്റി ശ്രീകോവിൽ നട തുറന്ന് ദീപങ്ങൾ തെളിക്കും.

15 ന് ആണ് മിഥുനം ഒന്ന്.

കൊവിഡ്  – 19 ലോക് ഡൗൺ കണക്കിലെടുത്ത് ഭക്തർക്ക് ശബരിമലയിലേക്ക് ഇക്കുറിയും  പ്രവേശനം ഉണ്ടായിരിക്കില്ല.

നട തുറക്കുന്ന 14 ന്  പൂജകൾ ഒന്നും തന്നെ ഉണ്ടാവില്ല.

മിഥുന മാസ പൂജകൾക്കായി തുറക്കുന്ന ക്ഷേത്രനട 19 ന് രാത്രി 8 മണിക്ക്  ഹരിവരാസനം പാടി അടയ്ക്കും.

കർക്കിടക മാസ പൂജകൾക്കായി നട തുറക്കുന്നത് ജൂലൈ മാസം 16 ന് ആണ്.
21 ന് ക്ഷേത്ര നട അടയ്ക്കും. 

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

മേഘ രാജഗോപാലൻ, നീൽ ബേദി എന്നിവർക്കു മാധ്യമപ്രവര്‍ത്തനത്തിനുള്ള പുലിറ്റ്‌സർ പുരസ്‌കാരം

ന്യൂയോർക്ക്: മാധ്യമപ്രവര്‍ത്തനത്തിന് നല്‍കിവരുന്ന 2021ലെ അമേരിക്കയിലെ പരമോന്നത ബഹുമതിയായ പുലിറ്റ്‌സർ പുരസ്‌കാരത്തിന് ഇന്ത്യൻ വംശജരും മാധ്യമപ്രവർത്തകരുമായ മേഘ രാജഗോപാലൻ, നീൽ ബേദി എന്നവർ അർഹയായി. അന്താരാഷ്ട്ര റിപ്പോർട്ടിംഗ് വിഭാഗത്തിലെ അവാർഡിനു മേഘ രാജഗോപാലനും പ്രാദേശിക...

വാക്സിൻ സ്വീകരിക്കാത്ത ഹൂസ്റ്റൺ ആശുപത്രി ജീവനക്കാരുടെ സസ്പെൻഷനെതിരെയുള്ള ലോ സൂട്ട് തള്ളി

ഹൂസ്റ്റൺ: ഹൂസ്റ്റൺ മെത്തഡിസ്റ്റ് ആശുപത്രിയിലെ ജീവനക്കാർ കോവിഡ് വാക്സിൻ സ്വീകരിക്കാൻ വിസമ്മതിച്ചതിനെ തുടർന്ന് മാനേജ്മെന്റ് സ്വീകരിച്ച സസ്പെൻഷൻ നടപടിക്കെതിരെ നൂറോളം ജീവനക്കാർ നൽകിയ ലോ സ്യൂട്ട് ഫെഡറൽ ജഡ്ജി തള്ളി. 200 ജീവനക്കാരാണ്...

കഞ്ചാവ് കൈവശം വച്ച കുറ്റത്തിന് യുവാവ് എക്സൈസ് പിടിയിൽ.

കഞ്ചാവ് കൈവശം വച്ച കുറ്റത്തിന് യുവാവ് എക്സൈസ് പിടിയിൽ. വൈക്കം: പാലാംകടവ് പാലത്തിന്റെ തെക്ക് വശത്തുവച്ച് വൈക്കം എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ മജു. റ്റി. എം ന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ 152 ഗ്രാം...

തിങ്കളാഴ്ച്ച 27 കേന്ദ്രങ്ങളില്‍ കോവിഷീല്‍ഡ് വാക്സിൻ നൽകും

കോട്ടയം ജില്ലയില്‍ 27 കേന്ദ്രങ്ങളില്‍ ജൂണ്‍ 14 (തിങ്കൾ )40-44 പ്രായവിഭാഗത്തിലുള്ളവര്‍ക്ക് കോവിഷീല്‍ഡ് വാക്സിന്‍ നല്‍കും. വാക്സിന്‍ സ്വീകരിക്കുന്നതിന് www.cowin.gov.in പോര്‍ട്ടലില്‍ രജിസ്ട്രേഷനും ബുക്കിംഗും നടത്തണം. രാവിലെ പത്തു മുതല്‍ ഉച്ചകഴിഞ്ഞ് രണ്ടുവരെയാണ് വാക്സിനേഷന്‍. വാക്സിനേഷന്‍...
WP2Social Auto Publish Powered By : XYZScripts.com
Share via
Copy link
Powered by Social Snap