കോട്ടയം: മിണ്ടാ പ്രാണിയെ കെട്ടി തൂക്കി കൊന്ന് കൊടും ക്രൂരത തീറ്റ തിന്നാൻ തോട്ടത്തിൽ കയറിയ ഒരു വയസായ പോത്ത് കിടാവിനെ റബർ മരത്തിൽ കെട്ടിത്തൂക്കി* *കോട്ടയം മണർകാട് മാലത്തിന് സമീപം ഇന്നലെയാണ് സംഭവം.* റബ്ബർ മരത്തിൻ്റെ ഉയരമുള്ള ശിഖരത്തിൽ കയർ ഇട്ടു പോത്തു കിടാവിൻ്റെ മൂക്കു കയറിലെയും കഴുത്തിലെയും കയറുമായി ചേർത്ത് കെട്ടിയ നിലയിലാണ് കണ്ടെത്തിയത്. കയർ കുരുങ്ങി ശ്വാസം നിലച്ചാണ് ചത്തതെന്നാണ് പ്രാഥമിക നിഗമനം. മാലം മൂലേക്കുളത്തിൽ രാജുവിൻ്റെ ഉടമസ്ഥതയിലുള്ള കിടാവാണ് ഇത്. പരാതിയുടെ അടിസ്ഥാനത്തിൽ മണർകാട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കിടാവിൻ്റെ പോസ്റ്റ്മാർട്ടവും ഉടൻ നടക്കും.