തിരുവല്ലയിലെ മാർത്തോമാ സഭാ ആസ്ഥാനത്ത് സഭ അദ്ധ്യക്ഷനുമായി കൂടികാഴ്ച നടത്തി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഉമ്മൻ ചാണ്ടിയും.
സഭാ അധ്യക്ഷൻ തിയഡോഷ്യസ് മെത്രാപ്പൊലീത്തയുമായി മുപ്പത് മിനിറ്റോളം നേതാക്കൾ കൂടിക്കാഴ്ച നടത്തി.
പതിവ് സന്ദർശനം മാത്രമെന്ന് ഉമ്മൻ ചാണ്ടി പറഞ്ഞു.രമേശ് ചെന്നിത്തല പ്രതികരിച്ചില്ല.
എന്നാൽ സ്ഥാനാർഥി നിർണ്ണയത്തിൽ സഭ താല്പര്യം അറിയിച്ചു വന്നും സ്ഥാനാർഥി നിർണ്ണയവുമായി ബന്ധപ്പെട്ട് സഭയുടെ താല്പര്യം പരിഗണിക്കും എന്ന് ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും ഉറപ്പ് നൽകിയതായും സഭാധ്യക്ഷൻ ഡോ മാർത്തോമ്മ മെത്രാപോലീത്ത പറഞ്ഞു.