മാർച്ച് 31 നുള്ളിൽ കുതിരാനിലെ ഒരു ടണൽ പണി പൂർത്തീകരിക്കുമെന്ന് കമ്പനി ഹൈക്കോടതിയിൽ.
കുതിരാനിലെ ടണൽ നിർമ്മാണ വിഷയത്തിൽ ഹൈക്കോടതിയിൽ നിർമ്മാണ കമ്പനിയുടെ ഉറപ്പ്.
തൃശൂർ നിന്നും പാലക്കാട് ഭാഗത്തേക്ക് പോകുമ്പോൾ വലതു വശത്തുള്ള ടണൽ മാർച്ച് 31നകം പണി പൂർത്തീകരിക്കുമെന്ന് കമ്പനി ഹൈക്കോടതിയെ അറിയിച്ചു.
എത്രയും വേഗം ഒരു ടണൽ എങ്കിലും ഗതാഗത യോഗ്യമാക്കണമെന്ന ചീഫ് വിപ്പ് കെ രാജൻ എംഎൽഎയുടെ ഹർജിയും, അനുബന്ധ കേസുകളും വാദം കേൾക്കുന്നതിനിടയിലാണ് കമ്പനി നിലപാട് അറിയിച്ചത്.
പണികൾ പൂർത്തീകരിക്കാതെ അനന്തമായി നീട്ടിക്കൊണ്ട് പോകാതെ എല്ലാ വിഷയങ്ങളും എത്രയും വേഗത്തിൽ പരിഹരിക്കണമെന്ന് ഹർജിക്കാരൻ ആവശ്യപ്പെട്ടു. പൊതുജനത്തിൻ്റെ ആശങ്കയും ബുദ്ധിമുട്ടുകളും മനസ്സിലാക്കുന്നു വെന്നും മാർച്ച് 31നകം പണി പൂർത്തീകരിച്ച് ദേശീയ പാതാ അധികൃതർക്ക് കൈമാറുമെന്നും ഇന്ന് കമ്പനി ഹൈക്കോടതിയെ അറിയിച്ചു. ഇത് രേഖപ്പെടുത്തിയ ഹൈക്കോടതി കേസ് ഈ മാസം 26 ലേക്ക് ദേശീയ പാത അധികൃതരുടെ റിപ്പോർട്ടിനായി പോസ്റ്റ് ചെയ്തു.