കേരള സര്‍വ്വകലാശാല മാര്‍ക്ക് തട്ടിപ്പില്‍ സെഷന്‍ ഓഫീസര്‍ക്ക് എതിരെ പൊലീസ് കേസെടുത്തു.
ചതി, വിശ്വാസ വഞ്ചന, ഐടി ആക്‌ട് എന്നിവ പ്രകാരമാണ് കേസ്. രജിസ്ട്രാറുടെ പരാതിയില്‍ കന്‍്റോമെന്‍്റ് പൊലീസാണ് വിനോദിനെതിരെ കേസെടുത്തത്.
കേരള സര്‍വകലാശാല ബിഎസ്‍സി കമ്ബ്യൂട്ടര്‍ സയന്‍സ് പരീക്ഷയിലെ മാര്‍ക്കുകളാണ് തിരുത്തിയത്. ഒരു വിദ്യാര്‍ത്ഥിയുടെ മാര്‍ക്കിലാണ് ആദ്യം തിരിമറി വ്യക്തമായത്. തുടര്‍ന്നുളള പരിശോധനയില്‍ എഴുപതിലേറെ വിദ്യാര്‍ത്ഥികളുടെ മാര്‍ക്കുകളില്‍ വ്യത്യാസം വരുത്തിയതായി കണ്ടെത്തി. സെക്ഷന്‍ ഓഫീസര്‍ എ വിനോദാണ് മാര്‍ക്ക് തിരുത്തിയതെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ഇയാളെ സസ്പെന്‍ഡ് ചെയ്തിരുന്നു.