17.1 C
New York
Wednesday, June 29, 2022
Home Kerala മാവേലിക്കരയിൽ വൃദ്ധ മാതാവിന് പരുക്കേറ്റത് ഹോംനഴ്സിൻ്റെ മർദ്ദനം മൂലമെന്നു കണ്ടെത്തി

മാവേലിക്കരയിൽ വൃദ്ധ മാതാവിന് പരുക്കേറ്റത് ഹോംനഴ്സിൻ്റെ മർദ്ദനം മൂലമെന്നു കണ്ടെത്തി

മാവേലിക്കരയിൽ വൃദ്ധ മാതാവിന് പരുക്കേറ്റത് ഹോംനഴ്സിൻ്റെ മർദ്ദനം മൂലമെന്നു കണ്ടെത്തി ഹോംനഴ്സിനെ പൊലീസ് അറസ്റ്റ് ചെയ്തു. ചെട്ടികുളങ്ങര കൈതവടക്ക് കളീയ്ക്കൽ വിജയമ്മയ്ക്ക് (78) ആണ് ഹോം നഴ്സിൻ്റെ വടി കൊണ്ടുള്ള അടിയും കുത്തുമേറ്റതായി സിസിടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമായത്. ക്യാമറ ദൃശ്യങ്ങൾ തെളിവായി സ്വീകരിച്ചു ഇടുക്കി കട്ടപ്പന മത്തായിപ്പാറ ചെമ്പനാൽ ഫിലോമിനെയെ (55) പൊലിസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ഫെബ്രുവരി 20 നാണ് വിജയമ്മ വീണു പരുക്കേറ്റതായി ഫിലോമിന അറിയിച്ചത്. ബന്ധുക്കളെത്തി വിജയമ്മയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടയെല്ല് പൊട്ടിയിട്ടുണ്ടെന്നും വീണുണ്ടായ പരുക്കല്ലെന്നും ആശുപത്രി അധികൃതർ അറിയച്ചതിനെ തുടർന്നു സംശയം തോന്നിയ വിജയമ്മയുടെ മകനും, ഭാര്യയും വീട്ടിലെ ക്യാമറ ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണു വിജയമ്മയെ വടി കൊണ്ടു അടിക്കുന്നതും കുത്തുന്നതും കണ്ടെത്തിയത്. ഡൈനിങ് മുറിയിൽ മലവിസർജ്ജനം നടത്തിയപ്പോൾ ഫിലോമിന കമ്പ് കൊണ്ടു മലമെടുത്തു വിജയമ്മയുടെ വായിലേക്ക് വയ്ക്കുന്നതായി ദൃശ്യങ്ങളിൽ ഉണ്ട്.

Facebook Comments

COMMENTS

- Advertisment -

Most Popular

ജൂലൈ 1 മുതൽ പത്തനംതിട്ട നഗരത്തിൽ പ്ലാസ്റ്റിക് ക്യാരി ബാഗുകൾക്ക് നിരോധനം

'ജീവന്റെ തുടിപ്പ് നിലനിർത്താൻ ഒഴിവാക്കാം പ്ലാസ്റ്റിക് ഉൽപ്പനങ്ങൾ ' എന്നാ ക്യാമ്പയ്ന്റെ ഭാഗമായി പത്തനംതിട്ട നഗരത്തിൽ ജൂലൈ 1 മുതൽ പ്ലാസ്റ്റിക് ക്യാരി ബാഗുകൾ നിരോധിച്ചു. ഇത്തരം ഉൽപ്പന്നങ്ങൾ വില്പന നടത്തുന്നതും കൈവശം...

കാര്‍ഷിക മുന്നേറ്റത്തിന് നേതൃത്വം നല്‍കി പന്തളം തെക്കേക്കര പഞ്ചായത്ത്

പത്തനംതിട്ട    ജില്ലയില്‍ കാര്‍ഷിക മുന്നേറ്റത്തിന് നേതൃത്വം നല്‍കുന്ന പഞ്ചായത്താണ് പന്തളം തെക്കേക്കര. പഞ്ചായത്തിലെ കാര്‍ഷിക മുന്നേറ്റത്തെപ്പറ്റിയും വികസന, ക്ഷേമ പ്രവര്‍ത്തനങ്ങളെ കുറിച്ചും പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. രാജേന്ദ്രപ്രസാദ് സംസാരിക്കുന്നു. തരിശുപാടങ്ങള്‍...

പത്തനംതിട്ട ജില്ലയില്‍ കോവിഡ് കേസുകള്‍ കൂടുന്നു; വാക്സിനേഷന് വിമുഖത പാടില്ല

പത്തനംതിട്ട ജില്ലയില്‍ ഒരു ഇടവേളക്ക് ശേഷം കോവിഡ് കേസുകള്‍ കൂടി വരുന്ന സാഹചര്യത്തില്‍ ഇനിയും വാക്സിന്‍ എടുക്കാത്തവരും, കരുതല്‍ ഡോസ് വാക്സിന് അര്‍ഹരായവരും, വാക്സിന്‍ സ്വീകരിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ആഫീസര്‍ (ആരോഗ്യം) ഡോ.എല്‍.അനിതകുമാരി...

ട്വിറ്ററിന് അന്ത്യശാസനം: ജൂലായ് നാലിനുള്ളില്‍ ഐടി ചട്ടങ്ങള്‍ പാലിച്ചില്ലെങ്കില്‍ പരിരക്ഷ നഷ്ടമാകും.

ഐടി ചട്ടങ്ങള്‍ പാലിക്കാന്‍ ട്വിറ്ററിന് കേന്ദ്ര സര്‍ക്കാര്‍ അന്ത്യശാസനം നല്‍കി. ജൂലൈ നാലിനുള്ളില്‍ ഐടി ചട്ടങ്ങള്‍ പാലിച്ചില്ലെങ്കില്‍ സാമൂഹിക മാധ്യമം എന്ന നിലയില്‍ ലഭിക്കുന്ന പരിരക്ഷ നഷ്ടമാകുമെന്ന് കേന്ദ്രസര്‍ക്കാര്‍ ട്വിറ്ററിന് മുന്നറിയിപ്പ് നല്‍കി. ഐടി...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: