മാവേലിക്കരയില്‍ യുവാവ് സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ട സംഘര്‍ഷത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത്.
. മാവേലിക്കര കോഴിപ്പാലത്ത് വിവാഹ വീട്ടില്‍ വെച്ച് ഇരുവിഭാഗങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിലാണ് ഒരാൾ കൊല്ല പ്പെട്ടത് . തട്ടാരമ്പലം മറ്റം വടക്ക് സ്വദേശി രഞ്ജിത്ത് (33) ആണ് തലയ്ക്ക് പരുക്കേറ്റ് മരിച്ചത്.
കഴിഞ്ഞ 26ന് വൈകിട്ടാണ് സംഘര്‍ഷമുണ്ടായത്. വിവാഹ വീട്ടില്‍ എത്തിയവര്‍ റോഡില്‍ കൂട്ടംകൂടി മാര്‍ഗ്ഗതടസ്സം സൃഷ്ടിച്ചത് പ്രദേശവാസികള്‍ ചോദ്യം ചെയ്തതിനെ തുടര്‍ന്നുള്ള തര്‍ക്കം സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു. സംഘം ചേര്‍ന്നുള്ള മര്‍ദ്ദനത്തിനിടെ രഞ്ജിത്തിന് തലയ്ക്ക് അടിയേറ്റു. ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ജനുവരി 30ന് വൈകീട്ട് രഞ്ജിത്ത് മരിച്ചു. കൊലക്കുറ്റം ഉള്‍പ്പെടെ വകുപ്പുകള്‍ ചുമത്തി 10 പേര്‍ക്കെതിരെ മാവേലിക്കര പോലീസ് കേസെടുത്തു. വരന്റെ അച്ഛന്‍ നെല്‍സണ്‍ ഉള്‍പ്പെടെയുള്ളവര്‍ കേസില്‍ പ്രതിയാണ്.
നെല്‍സണ്‍ കൊല്ലം പടപ്പക്കരയിലാണ് ജോലി ചെയ്യുന്നത്. ഇവിടെ നിന്നുള്ള സുഹൃത്തുക്കളും സഹപ്രവര്‍ത്തകരുമാണ് സല്‍ക്കാരത്തിന് എത്തിയിരുന്നത്. വിവാഹസല്‍ക്കാര ചടങ്ങിലെ ആഘോഷങ്ങള്‍ റോഡിലേക്ക് നീങ്ങുകയും റോഡില്‍ ഗതാഗത തടസമുണ്ടാകുകയും ചെയ്തു. ഇത് പ്രദേശവാസികള്‍ ചോദ്യം ചെയ്തതോടെയാണ് സംഘര്‍ഷം ഉടലെടുത്തത്. തലയ്ക്ക് ഗുരുതര പരുക്കേറ്റ രഞ്ജിത്തിനെ ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരുന്നു. സംഭവദിവസം തന്നെ വധശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തി പൊലീസ് കേസെടുത്തു. പ്രതികള്‍ നാല് പേരെ പൊലീസ് ഇന്നലെ അറസ്റ്റ് ചെയ്തു. കൊല്ലം സ്വദേശികളായ അഭിലാഷ്, അബിന്‍, വരന്റെ പിതാവ് നെല്‍സണ്‍ എന്നിവരെ കോടതി റിമാന്‍ഡ് ചെയ്തു.