വള്ളീച്ചിറ മണലേൽപ്പാലം ഭാഗത്തു് മുറുക്കാൻ കടയിൽ ബൈക്കിൽ എത്തി സിഗരറ്റ് ആവശ്യപ്പെട്ടു് സിഗരറ്റ് എടുത്തു കൊടുത്ത സമയംകട നടത്തുന്ന സ്ത്രീയുടെ കഴുത്തിൽ കിടന്നിരുന്ന സ്വർണ്ണ മാലയും സ്വർണ്ണ താലിയും സ്വർണ്ണ ലോക്കറ്റും ഉൾപ്പെടെ 17.900 ഗ്രാം തൂക്കം വരുന്നതും 80,000/- രൂപ വില വരുന്നതുമായ സ്വർണ്ണം മോഷണം ചെയ്ത പ്രതികളെ പിടികൂടി. പാലാ പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തു അന്വേഷണം നടത്തിയതിൽ ടി കേസിലെ പ്രതികളായ 1) അബു A S, Age 21, S/o. അശോകൻ, ചിറ്റഴികത്തു് മേലേതിൽവീടു്, കിഴക്കലേൽ പി ഒ, കുന്നുംപുറം ഭാഗം, കല്ലുവാതുക്കൽ വില്ലേജ്, പാരിപ്പള്ളി, കൊല്ലം 2) ജേറിൻ പി ടോം, Age 21, S/o ടോം ജോസഫ്, പനയ്ക്കച്ചാലിൽ വീടു് പടിഞ്ഞാറ്റിൻകര പി ഒ, പുലിയന്നൂർ വില്ലേജ് എന്നിയാളുകളെയാണു് കേസിലേയ്ക്ക് അറസ്റ്റ് ചെയ്തിട്ടുള്ളതു. ബഹു പാലാ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് പ്രഭുല്ലചന്ദ്രൻ അവർകളുടെ നിർദ്ദേശാനുസരണം പാലാ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എസ് എച്ച് ഒ സുനിൽ തോമസ്, എസ് ഐ ജോർജ് കെ എസ്, തോമസ് സേവ്യർ, SCPO ഷെറിൻ മാത്യൂ സ്റ്റീഫൻ, CPO ജയകുമാർ, അരുൺചന്ദ് എന്നിവരുടേ നേതൃത്വത്തിലാണു് പ്രതികളെ അറസ്റ്റ ചെയ്തതു് പ്രതികളെ ബഹു JFMC I പാലാ മുൻപാകെ ഹാജരാക്കി റിമാൻഡ് ചെയ്തിട്ടുള്ളതാണു്.