മാന്നാറിൽ യുവതിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ മൂന്നു പ്രതികൾ പിടിയിൽ. ഷിഹാബ്, സജാദ്, ഫൈസൽ എന്നിവരാണ് പിടിയിലായത്. മൂന്നു പേരും കൊടുങ്ങല്ലൂർ സ്വദേശികളാണ്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം പത്തായി. യുവതിയെ തട്ടിക്കൊണ്ടുപോയതിൽ നേരിട്ട് പങ്കാളികളായവരാണ് ഇവര് മൂന്ന് പേരും എന്ന് പോലീസ് പറയുന്നു. കഴിഞ്ഞ 22 ന് പുലർച്ചെ രണ്ടോടെയാണ് സ്വർണക്കടത്ത് സംഘം വീടാക്രമിച്ച് യുവതിയെ തട്ടിക്കൊണ്ടുപോയത്. അന്നുച്ചയോടെ പാലക്കാട് വടക്കഞ്ചേരിയിൽ ഇറക്കിവിട്ട യുവതിയെ ഇറക്കിവിട്ടു. ദുബായിൽ നിന്നും നാട്ടിലെത്തിക്കാൻ ഏൽപ്പിച്ച ഒന്നര കിലോ സ്വർണം കേരളത്തിലെ സംഘത്തിന് കൈമാറാത്തതാണ് യുവതിയെ തട്ടിക്കൊണ്ടുപോയതിന് പിന്നിലെന്നാണ് പോലീസ് കണ്ടെത്തൽ.
Facebook Comments