കോട്ടയം: മാധ്യമരംഗത്തെ പുത്തന്‍ സാധ്യതകളെ കണ്ടത്തി യുവതലുറയ്ക്ക് പകര്‍ന്നു നല്‍കുന്നതിൻ്റെ ഭാഗമായി പുല്ലരിക്കുന്ന് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസം വകുപ്പ് വാർത്താ റിപ്പോർട്ടിങ്ങ് പരിശീലനത്തിൻ്റെ ഭാഗമായി വിദ്യാര്‍ത്ഥികള്‍ തയാറാക്കിയ ന്യൂസ് ബുള്ളറ്റിന്‍ പ്രകാശനം ചെയ്തു. ആദ്യ ന്യൂസ് ബുള്ളറ്റിന്റെ സ്വിച്ച് ഓണ്‍ കര്‍മ്മം സിപാസ് ഡയറക്ടര്‍ ഡോ. പി. കെ പത്മകുമാര്‍ നിര്‍വഹിച്ചു. പ്രിന്‍സിപ്പല്‍ ഡോ. ലിജി മോള്‍ പി ജേക്കബ് അധ്യക്ഷത വഹിച്ചു. അധ്യാപകരായ ഷെറിന്‍ പി ഷാജി, എ.ആർ ഗില്‍ബര്‍ട്ട് , പ്രിയങ്ക പുരുഷോത്തമന്‍, വിദ്യാര്‍ത്ഥികളായ കെസിയ ആനി ജോസഫ്, ബിന്‍സിമോള്‍ ബിജു എന്നിവര്‍ പങ്കെടുത്തു.