കോട്ടയം: മാധ്യമപ്രവർത്തകർക്ക് പ്രത്യേക കോവിഡ് പാക്കേജ് അനുവദിക്കണമെന്ന ആവശ്യം കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം ശ്രദ്ധയിൽ പെടുത്തുമെന്ന് കേന്ദ്ര മന്ത്രി സ്മൃതി ഇറാനി. കോവി ഡിനെതിരായ പോരാട്ടത്തിൽ മുന്നണിയിലുള്ള മാധ്യമ പ്രവർത്തകർ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ ശ്രദ്ധയിൽപ്പെടുത്തിയപ്പോഴായിരുന്നു കേന്ദ്ര മന്ത്രി ഇങ്ങനെ പ്രതികരിച്ചത്. വനിതാ മാധ്യമ പ്രവർത്തകർക്ക് കോവിഡ് പ്രതിസന്ധി കാലത്ത് പ്രതിമാസ സഹായമായി 5000 രൂപ അനുവദിക്കുക, മാധ്യമപ്രവർത്തകർ ക്കായി സമഗ്ര ഇൻഷുറൻസ് പദ്ധതി നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളും മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി. പ്രസ് ക്ലബ് സെക്രട്ടറി എസ് സനിൽകുമാർ, ജില്ലാ നിർവാഹകസമിതി അംഗം ജി ശ്രീജിത്ത്, ബിജെപി വക്താവ് എൻ കെ നാരായണൻ നമ്പൂതിരി ,കോട്ടയം ജില്ലാ ജനറൽ സെക്രട്ടറി ലിജിൻ ലാൽ എന്നിവരും ഒപ്പമുണ്ടായിരുന്നു