മാണി സി. കാപ്പനെ യുഡിഎഫിന്റെ ഘടകക്ഷിയാക്കുന്നതിന് ഹൈക്കമാന്‍ഡിന്റെ അനുമതി വേണമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്.
എന്‍സിപി പിളര്‍ത്തി വരുന്ന മാണി സി. കാപ്പനെ ഐക്യജനാധിപത്യ മുന്നണിയുടെ ഭാഗമാക്കുന്ന കാര്യത്തില്‍ തനിക്ക് ഒറ്റയ്ക്ക് തീരുമാനമെടുക്കാന്‍ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ഒരു അഭിമുഖത്തിനിടെയാണ് മുല്ലപ്പള്ളി മനസ് തുറന്നത്.
താന്‍ അഖിലേന്ത്യാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ ഭാഗമാണ്. ഹൈക്കമാന്‍ഡിന്റെ തീരുമാനങ്ങള്‍ക്കും കല്പ്പനകള്ക്കും അനുസരിച്ച് മാത്രമേ തനിക്ക് പോകാന്‍ കഴിയൂ എന്നും അദ്ദേഹം പറഞ്ഞു