എൻസിപി നേതാവും എംഎൽഎയുമായ മാണി സി. കാപ്പനെതിരെ കേസെടുത്ത് കോടതി.
എറണാകുളം മജിസ്ട്രേറ്റ് കോടതിയാണ് കേസെടുത്തിരിക്കുന്നത്.
മുംബൈ മലയാളി നൽകിയ വഞ്ചന കേസിലാണ് നടപടി. കണ്ണൂർ വിമാനത്താവളത്തിൽ ഓഹരി വാഗ്ദാനം ചെയ്ത് പണം തട്ടിയെന്നാണ് പരാതി.
വഞ്ചന, ഗൂഢാലോചന കുറ്റങ്ങൾ ചുമത്തി. കുറ്റങ്ങൾ പ്രാഥമികമായി നിലനിൽക്കുമെന്ന് കോടതി നിരീക്ഷിച്ചു.