17.1 C
New York
Tuesday, September 21, 2021
Home Kerala മാംഗോ മെഡോസിൽ ക്രൗഡ് ഫണ്ടിംഗ് തുടങ്ങും.

മാംഗോ മെഡോസിൽ ക്രൗഡ് ഫണ്ടിംഗ് തുടങ്ങും.

കോട്ടയം കടുത്തുരുത്തിയി ജപ്തി ഭീഷണിയിലായ കോട്ടയം കടുത്തുരുത്തിയിലെ
മാംഗോ മെഡോസ് ജൈവവൈവിധ്യ പാർക്കിനെ കരകയറ്റാൻ പണo സമാഹരിക്കും.
25 കോടി രൂപ വായ്പ തിരിച്ചടവിൽ ജപ്തി ഭീഷണിയിലാണ് മാംഗോ മെഡോസ് പ്രതിസന്ധി പരിഹരിക്കുവാൻ വഴി തേടുന്നതിനാണ് സൗഹൃദ കൂട്ടായ്മ രൂപികരിച്ചത്. തിരിച്ചടവിൽ വ്യക്തി
ലോകത്തിലെ തന്നെ മികച്ച ജൈവ വൈവിധ്യ പാർക്കായി യാണ് മാംഗോ മെഡോസ് ലിംകാ ബുക്ക് റെക്കോർഡ്സിൽ ഇടം പിടിച്ചിരിക്കുന്നത് .വൃക്ഷസസ്യലതാദികളുടെ വൈവിധ്യത കൊണ്ട് പച്ചതുരുത്തായി മാറിയ ഇവിടം ഗവേഷണ വിദ്യാർത്ഥികളുടെ പഠന കേന്ദ്രമാണ്. അതോടൊപ്പം ഉല്ലാസ കേന്ദ്രവുമാണ്. കോവിഡിനെ തുടർന്ന് ഒന്നര വർഷമാണ് ജൈവ വൈവിധ്യ പാർക്ക് അടച്ചിട്ടത്. ധാരാളം തണ്ണീർത്തടങ്ങളുടെ സംരക്ഷണവും പാർക്ക് നടത്തുന്നുണ്ട്.
15 വർഷംമുമ്പ് എം കെ കുര്യൻ എന്ന പ്രവാസി മലയാളി ആരംഭിച്ച ജൈവ വൈവിധ്യ പാർക്ക് ലോകമെമ്പാടും ശ്രദ്ധ പിടിച്ചു പറ്റി . നിലവിൽ സാമ്പത്തിക പ്രതിസന്ധിയിലായ പാർക്കിന് സംരക്ഷിക്കാൻ കടുത്തുരുത്തി എംഎൽഎ മോൻസ് ജോസഫ് ആണ് നിയമസഭയിൽ വിഷയം അവതരിപ്പിച്ചത് .ഇതേ തുടർന്ന് പാർക്ക് സംരക്ഷിക്കാനാവശ്യമായ നടപടികൾ ചെയ്യുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകിയത് : അതിനു മുമ്പായി ജനങ്ങളിൽ നിന്നു. പണസമാഹരണം നടത്തി. പാർക്ക് നിലനിർത്താനാണ് ശ്രമിക്കുന്നതെന്ന് . മോൻസ് ജോസഫ് എംഎൽഎ
പറഞ്ഞു.

പതിനായിരം രൂപയ്ക്ക് അംഗത്വമെടുക്കുന്നവർക്ക് അഞ്ചുവർഷത്തേക്ക് 23000 രൂപയുടെ സൗകര്യങ്ങൾ മാംഗോ മെഡോസിൽ ലഭിക്കും . മാംഗോ മെഡോസിനെ സഹായിക്കുവാൻ ലോകമെമ്പാടുമുള്ള മലയാളികൾ രംഗത്ത് വന്നത് സന്തോഷം നൽകുന്നുവെന്ന് മാംഗോ മെഡോസ് ഉടമ എം.കെ കുര്യൻ പറഞ്ഞു

എംജി സർവകലാശാലയുടെ 4 പാരിസ്ഥിതിക കോഴ്സുകൾമാംഗോ മെഡോസ് കേന്ദ്രീകരിച്ച് കേന്ദ്രീകരിച്ച്കേന്ദ്രീകരിച്ച് ആരംഭിക്കുമെന്ന എംജി സർവകലാശാല വൈസ് ചാൻസിലർ ഡോക്ടർ തോമസ് പറഞ്ഞു തിയറി ക്ളാസുകൾ സർവകലാ ശാലയിലും പ്രാക്ടിക്കൽ class കൾ മാംഗോ മെഡോസിലും നടത്തും .
സർപ്പക്കാവുകളുടെ സംരക്ഷണം അടക്കമുള്ള കോഴ്സു കളാണ് പുതിയതായി തുടങ്ങുന്നത്

സൗഹൃദ കൂട്ടായ്മയുടെ ഭാരവാഹികളായ ചെറിയാൻ ഫിലിപ്പ് .സുധീപ് നാരായണൻ , ജിഫിൻ ജോർജ് റെജി ലൂക്കോസ് , രവി മോഹൻ എന്നിവരും യോഗത്തിൽ പങ്കെടുത്തു

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

മൗനസഞ്ചാരി (തുടർക്കഥ – ഭാഗം – 7)

ആൽബി പറയുന്നത് ശരിയാണ് തൻറെ മനസ്സ് ഇവിടെയെങ്ങും അല്ല അതൊരു ചുഴിയിലാണ്. എങ്ങനെയാണു ആ ചുഴിയിൽ അകപ്പെട്ടത്. വഴിമാറി സഞ്ചരിക്കണമെന്നുണ്ട്, കഴിയുന്നില്ല ശരീരം ഇവിടെ ആണെങ്കിലും തൻറെ ബോധം മുഴുവൻ വേറെ എവിടെയോ...

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (27)

കേരളീയരുടെ ദേശീയോത്സവവും നിറവിന്റെ പ്രതീകവുമാണ് ഓണം. ഇല്ലങ്ങളിലെ പത്തായവും അടിയാന്മാരുടെ വല്ലങ്ങളും നിറഞ്ഞുനിന്ന്മാനുഷരെല്ലാരുമൊന്നുപോലെ…എന്ന് പാടുന്ന, ഒത്തൊരുമയുടെ ഉത്സവമാണ് ഓണം.ലോകത്തെവിടെയായാലും മലയാളികൾ ജാതിമത ഭേദമന്യേ ഓണം ആഘോഷിക്കുന്നു. പണ്ടൊരിക്കല്‍ നാട് മുഴുവന്‍ അടക്കി ഭരിച്ചുകൊണ്ടിരുന്ന ഒരു...

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (26)

ഓണം എന്നത് ആഘോഷം എന്നതിലുപരി വൈകാരികമായ ഒരു സങ്കല്പമാണ്. പ്രത്യാശയുടേയും പ്രതീക്ഷകളുടേയും ഓണം. ആബാലവൃദ്ധം ജനങ്ങളും ഒരുമയോടെയും സന്തോഷത്തോടെയും ജീവിക്കുന്ന നാട്. മഹാബലി ചക്രവർത്തിയുടെ ഭരണത്തിൽ കീഴിൽ എല്ലാവരും സമ്പത്സമൃദ്ധിയോടെ ജീവിച്ചിരുന്നു എന്ന...

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (25)

ഓണമെന്നു കേൾക്കുമ്പോൾ തന്നെ ഒരുപിടി നിറമുള്ള ഓർമ്മകൾ മനസ്സിലേക്കോടിയെത്തുന്നു. നന്മയുടെ സാഹോദര്യത്തിന്റെ ജാതിമതരാഷ്ട്രീയഭേദങ്ങളില്ലാത്ത സമൃദ്ധവും സന്തോഷപ്രദവുമായ ഓണം. മണ്ണിലും മലയാളിയുടെ മനസ്സിലും വർണ്ണങ്ങൾ വിരിയുന്ന പൊന്നോണം, കേരളിയരുടെ ദേശീയാഘോഷം. കുഞ്ഞൻ കൊറോണയുടെ താണ്ഡവമില്ലാത്ത, രാഷ്ട്രീയക്കൊലപാതകങ്ങളില്ലാത്ത,...
WP2Social Auto Publish Powered By : XYZScripts.com
error: