മഹാരാഷ്ട്രയിൽ കോവിഡ് വ്യാപനം അതിരൂക്ഷം.
ഞായറാഴ്ച 30,535 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. സംസ്ഥാനത്ത് ഇതുവരെ റിപ്പോർട്ട് ചെയ്ത ഏറ്റവും ഉയർന്ന പ്രതിദിന കണക്കാണിത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 99 പേർ മരിച്ചതായും മഹാരാഷ്ട്ര ആരോഗ്യവകുപ്പ് അറിയിച്ചു.
തലസ്ഥാനമായ മുംബൈയിലും രോഗികളുടെ എണ്ണത്തിൽ റെക്കോർഡ് വർധനവുണ്ടായി. 3,779 പേർക്ക് ഇന്ന് രോഗം സ്ഥിരീകരിച്ചു. കോവിഡ് ബാധിച്ച് 10 പേർ മരിച്ചു. 362,675 പേർക്ക് ഇതുവരെ മുംബൈയിൽ കോവിഡ് പിടിപെട്ടിട്ടുണ്ട്. നാഗ്പുരിലും രോഗികളുടെ എണ്ണത്തിൽ വലിയ വർധനവുണ്ടായി. കഴിഞ്ഞ 24 മണിക്കൂറിനിടെ 3614 പേർക്ക് കോവിഡ് റിപ്പോർട്ട് ചെയ്തു.