17.1 C
New York
Saturday, August 13, 2022
Home Kerala മഴ: കോട്ടയത്ത് ദുരിതാശ്വാസ ക്യാംപുകൾ തുറന്നു

മഴ: കോട്ടയത്ത് ദുരിതാശ്വാസ ക്യാംപുകൾ തുറന്നു

കോട്ടയം: ശക്തമായ മഴപെയ്യുന്ന സാഹചര്യത്തില്‍ കോട്ടയം ജില്ലയില്‍ ദുരന്ത നിവാരണ മുന്നൊരുക്കങ്ങള്‍ സജ്ജീകരിച്ചതായി കലക്ടര്‍.എം അഞ്ജന ക്യാമ്പുകളിലേക്ക് മാറ്റിപ്പാര്‍പ്പിക്കുന്നവരെ കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് മാറ്റിപ്പാര്‍പ്പിക്കാനുള്ള സജ്ജീകരണങ്ങള്‍ ജില്ലയില്‍ ചെയ്തിട്ടുണ്ട്. നാലുക്യാറ്റഗറിയായി തിരിച്ചാണ് ക്യാമ്പുകള്‍ സജ്ജീകരിച്ചിരിക്കുന്നത്. 60 വയസിനുമുകളിലുള്ളവര്‍ക്കും മറ്റ് രേഗങ്ങള്‍ ഉള്ളവര്‍, ക്വാറന്റയിനില്‍ ഇരിക്കുന്നവര്‍ എന്നിവര്‍ക്കും പ്രത്യേക ക്യാമ്പുകളാണ് ഒരുക്കിയിരിക്കുന്നത്. ജില്ലയില്‍ 5 താലൂക്കിലായി പത്തൊമ്പതിനായിരം പേരെ താമസിപ്പിക്കാനുള്ള ക്യാമ്പുകളാണ് ഒരുക്കിയിരിക്കുന്നത്. ജലനിരപ്പ് ഇറിഗേഷന്‍വകുപ്പ് നിരീക്ഷിച്ചുവരികാണ്. കണ്‍ട്രോള്‍ റൂമുകള്‍ ആരംഭിച്ചിട്ടുണ്ട്. നിലവില്‍ മീനച്ചിലാറിലെ ജലനിരപ്പ് ക്രമാതീതമായി ഉയരുന്ന സാഹചര്യം ഉണ്ടായിട്ടില്ല. കൊവിഡ് സാഹചര്യത്തില്‍ വൈദ്യുതിമുടക്കം കൂടാതെ വിതരണം ചെയ്യണമെന്ന് കെഎസ്ഇബിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് കലക്ടര്‍ അറിയിച്ചു. രണ്ടുദിവസമായി പെയ്തമഴയില്‍ ജി്ല്ലയിലെ താഴ്ന്ന പ്രദേശങ്ങളില്‍ ജലനിരപ്പ് ഉയരുന്നുണ്ട്. ചിലയിടങ്ങളില്‍ മരങ്ങള്‍ കടപുഴകിവീണ് വീടുകള്‍ക്ക് നാശനഷ്ടം സംഭവിച്ചു.

രണ്ടു ക്യാംപുകൾ ജില്ലയിൽ പ്രവർത്തനം ആരംഭിച്ചു . ചിങ്ങവനം ഗവൺമെന്റ് ups ൽ 5 കുടുംബങ്ങളും പെരുമ്പായിക്കാട് SNLPS ൽഒരു കുടുബത്തെയുമാണ് മാറ്റി പാർപ്പിച്ചത്

Facebook Comments

COMMENTS

- Advertisment -

Most Popular

അപ്പർ ഡാർബി സ്കൂൾ ഡിസ്ട്രിക്ട്, അധ്യാപകരെയും സപ്പോർട്ട് സ്റ്റാഫിനെയും തേടി ജോബ് ഫെയർ (തൊഴിൽ മേള) നടത്തി

അപ്പർ ഡാർബി ടൗൺഷിപ്പ് - സ്കൂളിൽ അധ്യനവർഷം ആരംഭിക്കുമ്പോൾ അധ്യാപകരുടെയും, സഹായികളുടെയും ഒഴിവുകൾ നികത്തി ജീവനക്കാരെ കണ്ടെത്തുന്നതിനായി ഡെലവെയർ കൗണ്ടി സ്കൂൾ ജില്ല വ്യാഴാഴ്ച തൊഴിൽ മേള നടത്തി. യോഗ്യതയുള്ള ഉദ്യോഗാർത്ഥികളെ ഓൺ-ദി-സ്‌പോട്ട് റിക്രൂട്ട്...

ഹര്‍ ഘര്‍ തിരംഗ: ദേശീയ പതാകയുടെ പ്രഭയില്‍ പത്തനംതിട്ട ജില്ല

സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ചിരിക്കുന്ന ഹര്‍ഘര്‍ തിരംഗ പ്രചാരണത്തിന് തുടക്കം കുറിച്ച് വീടുകളില്‍ ദേശീയ പതാക ഉയര്‍ത്തുന്നതിന്റെ ജില്ലാതല ഉദ്ഘാടനം ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ പത്തനംതിട്ടയില്‍ നിര്‍വഹിച്ചു. പി...

ഫിലാഡൽഫിയയിലെ സ്കൂൾ ഡിസ്ട്രിക്റ്റ് പുതിയ അധ്യയന വർഷത്തിന്റെ ആദ്യ 10 ദിവസങ്ങളിൽ മാസ്കുകൾ നിർബന്ധമാക്കി

ഫിലാഡൽഫിയ -- ഫിലാഡൽഫിയയിലെ സ്കൂൾ ഡിസ്ട്രിക്റ്റ് പുതിയ അധ്യയന വർഷത്തിനായുള്ള ആരോഗ്യ സുരക്ഷാ പ്രോട്ടോക്കോൾ പുറത്തിറക്കി. വെള്ളിയാഴ്ച സൂപ്രണ്ട് ഡോ. ടോണി വാട്ടിംഗ്ടണും മറ്റ് ജില്ലാ ഉദ്യോഗസ്ഥരും പദ്ധതിയെക്കുറിച്ചുള്ള വിശദാംശങ്ങളിൽ തീരുമാനമെടുത്തു. സിറ്റിയിലെ കൊവിഡ്...

പിടിച്ചെടുത്ത രേഖകൾ ഉടൻ പരസ്യപ്പെടുത്തണമെന്ന് ട്രംപ്

  വാഷിംഗ്ടൺ ഡി.സി.: യാതൊരു മുന്നറിയിപ്പും, വാറണ്ടും ഇല്ലാതെ ഫ്ളോറിഡായിലുള്ള വസതിയിൽ അതിക്രമിച്ചു കയറി പിടിച്ചെടുത്തുവെന്ന് പറയപ്പെടുന്ന രേഖകൾ ഉടൻ പരസ്യപ്പെടുത്തണമെന്ന് ഡൊണാൾഡ് ട്രംപ് ഒരു പ്രസ്താവനയിൽ ആവശ്യപ്പെട്ടു. രാഷ്ട്രീയ എതിരാളികളെ നിശ്ശബ്ദരാക്കുന്നതിന് റാഡിക്കൽ ഇടതുപക്ഷ...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: