മള്ളിയൂർ ശങ്കരസ്മൃതി പുരസ്കാരം പത്മഭൂഷൺ ശ്രീ. എം-ന് ഈ വർഷത്തെ മള്ളിയൂർ ശങ്കരസ്മൃതി പുരസ്കാരം പത്മഭൂഷൺ ശ്രീ. എം -ന്. മള്ളിയൂർ സുഭദ്ര അന്തർജനം പുരസ്കാരം കുമ്മനം രാജശേഖരനും,മള്ളിയൂർ ഗണേശ പുരസ്കാരം പ്രശസ്ത സംഗീത സംവിധായകൻ ആലപ്പി രംഗനാഥിനും മള്ളിയൂർ ഗണേശ പുരസ്കാരം എൻ. അജിതൻ നമ്പൂതിരിക്കും സമ്മാനിക്കും. മള്ളിയൂർ ജന്മശതാബ്ദി ആഘോഷ ദിനമായ നാളെ 11.30 ന് നടക്കുന്ന ജന്മശതാബ്ദി സമ്മേളനത്തിൽ പുരസ്കാര സമർപ്പണം നടക്കും. 50ഓളം സന്ന്യാസി ശ്രേഷ്ഠരും ആദ്ധ്യാത്മിക, രാഷ്ട്രീയ നേതാക്കളും യോഗത്തിൽ പങ്കെടുക്കും.