17.1 C
New York
Tuesday, July 27, 2021
Home Kerala മല്‍സരയോട്ടത്തിനിടെ സഡന്‍ബ്രേക്കിട്ടു. 2 വിദ്യാര്‍ത്ഥിനികള്‍ക്ക് പരിക്ക്

മല്‍സരയോട്ടത്തിനിടെ സഡന്‍ബ്രേക്കിട്ടു. 2 വിദ്യാര്‍ത്ഥിനികള്‍ക്ക് പരിക്ക്

ഈരാറ്റുപേട്ട:മല്‍സരയോട്ടത്തിനിടെ സഡന്‍ബ്രേക്കിട്ടു. 2 വിദ്യാര്‍ത്്ഥികള്‍ക്ക് പരിക്ക്

കാഞ്ഞിരപ്പള്ളി ഈരാറ്റുപേട്ട റൂട്ടില്‍ സ്വകാര്യബസുകളുടെ മല്‍സരയോട്ടത്തിനിടെ ബസിനുള്ളില്‍ മറിഞ്ഞുവീണ് 2 വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്. അരുവിത്തുറ പള്ളിയ്ക്ക് സമീപമാണ് ബസ് ഓവര്‍ടേക്ക് ചെയ്യുന്നതിനിടെ സഡന്‍ബ്രേക്കിട്ടതിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥിനികള്‍ മറിഞ്ഞുവീണത്. അരുവിത്തുറ സെന്റ് ജോര്‍ജ്ജ് കോളേജ് ഡിഗ്രി വിദ്യാര്‍ത്ഥികളായ കാഞ്ഞിരപ്പള്ളി സ്വദേശിനി അഫ്‌സാന അന്‍ഷാദ്, ജീന മേരി എന്നിവര്‍ക്കാണ് പരിക്കേറ്റത്.

ഒരേ പേരിലുള്ള ആമീസ് ബസുകള്‍ തമ്മിലുള്ള മല്‍സരയോട്ടമാണ് അപകടത്തിനിടയാക്കിയതെന്നാണ് ആക്ഷേപം. ഈരാറ്റുപേട്ട പിഎംസി ആശുപത്രിയില്‍ നടത്തിയ പരിശോധനയില്‍ ജീനയുടെ കൈയ്ക്ക് പൊട്ടലുള്ളതായി കണ്ടെത്തി.

5 മിനുട്ട് വ്യത്യാസത്തില്‍ ഈ റൂട്ടില്‍ സര്‍വീസ് നടത്തുന്നവയാണ് ഈ ബസുകള്‍. പിന്നാലെയെത്തിയ ബസ് മുന്നില്‍ കയറാനുള്ള ശ്രമത്തിനിടെയാണ് അപകടമുണ്ടായത്. ബസിലുണ്ടായിരുന്ന വിദ്യാര്‍ത്ഥിനികള്‍ ബസിനുള്ളില്‍ തന്നെ തെറിച്ചുവീണു. സ്വകാര്യ ബസുകളുടെ കുത്തകയായ ഈരാറ്റുപേട്ട കാഞ്ഞിരപ്പള്ളി റൂട്ടില്‍ ബസുകളുടെ മല്‍സരയോട്ടവും അപകടങ്ങളും നിത്യസംഭവമാണ്.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

ടെക്‌സസ്സില്‍ വെടിവെപ്പു നടത്തിയ പ്രതിയെ ജനകൂട്ടം കല്ലെറിഞ്ഞു കൊന്നു

ഫോര്‍ട്ട് വര്‍ത്ത്: ജൂലായ് 27 തിങ്കളാഴ്ച പുലര്‍ച്ചെ ഫോര്‍ട്ട് വര്‍ത്ത് ബ്രയാന്റ് ഇര്‍വിംഗ് റോഡിലെ വീടിന് പുറകില്‍ പാര്‍ട്ടി നടത്തിയിരുന്നവര്‍ക്കു നേരെ വെടിവെച്ച പ്രതിയെ ജനകൂട്ടം കല്ലെറിഞ്ഞു കൊലപ്പെടുത്തിയ ദയനീയ സംഭവം റിപ്പോര്‍ട്ട്...

സുനാമി പോലെ 300 അടിയോളം ഉയരത്തിൽ മണൽക്കാറ്റ്; ചൈനയിൽ റോഡുകൾ പൂർണമായും അടച്ചു

ബീജിങ്: ചൈനയിലെ ഡുന്‍ഹുവാങ് നഗത്തില്‍ 300 അടിയോളം ഉയരത്തില്‍ മണല്‍ക്കാറ്റ് വീശിയതിനെ തുടര്‍ന്ന് റോഡുകള്‍ അടച്ചു. വന്‍മതില്‍ പോലെയാണ് മണല്‍ക്കാറ്റ് ദൃശ്യമായത്. മണല്‍ക്കാറ്റ് അടിക്കുന്ന ദൃശ്യങ്ങള്‍ ട്വിറ്ററില്‍ പ്രചരിച്ചു. മണല്‍ക്കാറ്റ് വീശിയത് നഗരത്തില്‍...

മുന്‍ യുഎസ് സെനറ്ററെ ആക്രമിച്ചു സെൽ ഫോണ്‍ തട്ടിയെടുത്തു

ഓക്ക്ലാന്‍ഡ് (കാലിഫോര്‍ണിയ): മുന്‍ യു.എസ് സെനറ്റര്‍ ബാര്‍ബറ ബോക്‌സര്‍ക്കു നേരെ ആക്രമണവും കവര്‍ച്ചയും. ജൂലൈ 27 തിങ്കളാഴ്ച ഉച്ചയോടെ നടക്കാനിറങ്ങിയ 80 വയസ്സുള്ള മുന്‍ കാലിഫോര്‍ണിയ സെനറ്റര്‍ , ഓക്ക്ലാന്റ് ജാക്ക് ലണ്ടന്‍ സ്‌ക്വയറില്‍...

ഇല്ലിനോയ് യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥികളെ റിക്രൂട്ട് ചെയ്യുന്നതിന് ഇന്ത്യന്‍ ഓഫീസ് തുറക്കുന്നു

ഇല്ലിനോയ്: ഇല്ലിനോയ് യൂണിവേഴ്‌സിറ്റി ഇന്ത്യയില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം ഉറപ്പാക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു. ഇതിന്റെ പ്രാരംഭമായി ഡല്‍ഹിയിലും, ബാംഗ്ലൂരും റിക്രൂട്ടിംഗ് ഓഫീസുകള്‍ തുറക്കുന്നതിന് യൂണിവേഴ്‌സിറ്റി തീരുമാനിച്ചു. മെയ്ന്‍ ഓഫീസ് ഡല്‍ഹിയിലും, ബ്രാഞ്ച് ഓഫീസ്...
WP2Social Auto Publish Powered By : XYZScripts.com