മലയാളി മാധ്യമപ്രവര്ത്തകന് സിദ്ദീഖ് കാപ്പനെ ദില്ലി എയിംസ് സൂപ്പര്‍ സ്പെഷ്യലിറ്റി ആശുപത്രിയിലേക്കോ..ആര് എല്‍ എം ആശുപത്രിയിലേക്കോ മാറ്റണമെന്ന് സുപ്രിം കോടതിയുടെ കര്‍ശന നിര്‍ദ്ദേശം.കാപ്പന്റെ ചികില്‍സ ആരോഗ്യപരിചരണം എന്നിവ അടിയന്തിരമായി യു പി സര്‍ക്കാര്‍ പരിഗണിക്കണമെന്നും സുപ്രീം കോടതി ഉത്തരവിട്ടു. യുപിയിൽ തടങ്കലിലായ കാപ്പന് ആവശ്യമായ ചികിത്സ ലഭ്യമാക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജിയിലാണ് ഈ ഉത്തരവ്
Facebook Comments