17.1 C
New York
Sunday, August 1, 2021
Home Kerala മലയാളത്തിൽ ട്വീറ്റ് ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി

മലയാളത്തിൽ ട്വീറ്റ് ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി

മലയാളത്തിൽ ട്വീറ്റ് ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. കേരളാ സന്ദർശനത്തിന് മുന്നോടിയായി മലയാളത്തിൽ ട്വീറ്റ് ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. കേരളത്തിലെ ജനങ്ങൾക്കിടയിലേയ്ക്ക് എത്തുന്നത് ഉറ്റു നോക്കുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. പ്രാദേശിക അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും വാണിജ്യം അഭിവൃദ്ധിപ്പെടുത്തുന്നതിനും സംസ്ഥാനത്തെ യുവാക്കൾക്ക് അവസരങ്ങൾ സൃഷ്ടിക്കുന്നതിനുമായി നിരവധി വികസന പ്രവർത്തനങ്ങൾക്ക് കൊച്ചിയിലെ പരിപാടിയിൽ തുടക്കം കുറിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. നേരത്തെ കേരളപ്പിറവി ദിനത്തിലും ഓണത്തിനുമെല്ലാം പ്രധാനമന്ത്രി മലയാളത്തിൽ ട്വീറ്റ് ചെയ്തിട്ടുണ്ട്. നിരവധി വികസന പദ്ധതികൾക്ക് തുടക്കം കുറിക്കാനായി പ്രധാനമന്ത്രി നാളെയാണ് കേരളത്തിലെത്തുന്നത്. 6000 കോടി രൂപയുടെ പദ്ധതികൾ അദ്ദേഹം രാജ്യത്തിന് സമർപ്പിക്കും. ബിപിസിഎല്ലിന്റെ പുതിയ കെമിക്കൽ പ്ലാന്റിന്റെ ഉദ്ഘാടനവും അദ്ദേഹം നിർവ്വഹിക്കും.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

മീരാബായ് ചാനു ഇനി അഡീഷണൽ പോലീസ് ചീഫ്

*ഒളിമ്പിക്‌സിൽ വെള്ളി മെഡൽ സ്വന്തമാക്കി രാജ്യത്തിന്റെ അഭിമാന താരം മീരാബായ് ചാനു ഇനി അഡീഷണൽ പോലീസ് ചീഫ്* മണിപ്പൂർ സർക്കാരിന്റെ അംഗീകാരമായി മീരാബായിയെ സംസ്ഥാന പോലീസ് സേനയിൽ അഡീഷണൽ സൂപ്രണ്ട് ആയി നിയമിച്ചുകൊണ്ടാണ് ഒളിംപിംക്സ്...

പുല്‍വാമ ഭീകരാക്രമണത്തിന്‍റെ മുഖ്യ സൂത്രധാരനെ വധിച്ചതായി സൈന്യം

പുല്‍വാമ ഭീകരാക്രമണത്തിന്‍റെ മുഖ്യ സൂത്രധാരനെ വധിച്ചതായി സൈന്യം ജയ്​ഷെ മുഹമ്മദ്​ കമാന്‍ഡര്‍ മുഹമ്മദ്​ ഇസ്​മായേല്‍ അലവിയെന്ന അബു സെയ്​ഫുല്ലയാണ്​ കൊല്ലപ്പെട്ടത്​. 2017 മുതല്‍ കശ്​മീര്‍ താഴ്​വരയില്‍ പ്രവര്‍ത്തിച്ചയാളാണ്​ അബു സെയ്​ഫുല്ലയെന്ന്​ പൊലീസ്​ അറിയിച്ചു. പുല്‍വാമ ജില്ലയിലെ ഹാങ്​ലാമാര്‍ഗ്​...

ഇത്തിത്താനം കരിക്കണ്ടം പാടശേഖരത്ത് നെൽകൃഷി പുനരാരംഭിച്ചു.

*36 ഏക്കർ വരുന്ന ഇത്തിത്താനം കരിക്കണ്ടം പാടശേഖരം വീണ്ടും കൃഷി സമൃദ്ധിയിലേക്ക്.* കഴിഞ്ഞ രണ്ടര പതിറ്റാണ്ടായി തരിശ് കിടന്ന പാടശേഖരമാണ് കരിക്കണ്ടം. പാടം തരിശ് കിടന്നതുമൂലം പുല്ല് അഴുകി ചാലച്ചിറ തോട്ടിലെ വെള്ളം മലിനമാവുകയും തന്മൂലം...

നാലിലധികം കുട്ടികളുള്ളവര്‍ക്ക് പ്രതിമാസം 2000 രൂപ നല്‍കുമെന്ന വാഗ്ദാനവുമായി പത്തനംതിട്ട രൂപത

പാല രൂപതക്ക്​ പിന്നാലെ സിറോ മലങ്കര പത്തനംതിട്ട രൂപതയും നാലിലധികം കുട്ടികളുള്ളവര്‍ക്ക് പ്രതിമാസം 2000 രൂപ നല്‍കുമെന്ന വാഗ്ദാനവുമായി പത്തനംതിട്ട രൂപത സര്‍ക്കുലര്‍ പുറത്തിറക്കി. രണ്ടായിരത്തിനുശേഷം വിവാഹിതരായ രൂപത അംഗങ്ങള്‍ക്കാണ് കുട്ടികളുടെ എണ്ണം കൂടുന്നതിനനുസരിച്ചുള്ള സാമ്പത്തികമടക്കമുള്ള...
WP2Social Auto Publish Powered By : XYZScripts.com