17.1 C
New York
Saturday, June 3, 2023
Home Kerala മലയാലപ്പുഴ പഞ്ചായത്തിലെ റോഡുകള്‍ക്ക് 16 കോടി രൂപ അനുവദിച്ചു

മലയാലപ്പുഴ പഞ്ചായത്തിലെ റോഡുകള്‍ക്ക് 16 കോടി രൂപ അനുവദിച്ചു

മലയാലപ്പുഴ പഞ്ചായത്തിലെ വിവിധ പൊതുമരാമത്ത് റോഡുകള്‍ക്ക് 16 കോടി രൂപ അനുവദിച്ചതായി അഡ്വ. കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ അറിയിച്ചു.

ആഞ്ഞിലികുന്ന്-കാവനാല്‍ പടി റോഡ്, വടക്കുപുറം,-മലയാലപ്പുഴ റോഡ്, മലയാലപ്പുഴ-ഇറമ്പത്തോട് റോഡ്, മുഹൂര്‍ത്തിക്കാവ് -മലയാലപ്പുഴ റോഡ്, തുടങ്ങിയ നാല് റോഡുകള്‍ ആധുനിക നിലവാരത്തില്‍ ബിഎം ആന്‍ഡ് ബിസി സാങ്കേതിക വിദ്യയില്‍ ഉന്നതനിലവാരത്തില്‍ നിര്‍മിക്കും. 10 കിലോമീറ്റര്‍ ദൂരത്തിലുള്ള റോഡുകളാണ് നിര്‍മിക്കുക.

വെള്ളക്കെട്ട് ഒഴിവാക്കാന്‍ പുതിയ 14 കലുങ്കുകളും, 1480 മീറ്റര്‍ റോഡ് സംരക്ഷണ ഭിത്തിയും, റോഡിന്റെ വശങ്ങളില്‍ ഓടയും, 5100 മീറ്റര്‍ ഐറിഷ് ഓടയും നിര്‍മിക്കുകയും ക്രാഷ് ബാരിയറുകള്‍ സ്ഥാപിക്കുകയും എല്ലാഭാഗത്തും സൂചന ബോര്‍ഡുകള്‍ സ്ഥാപിക്കുകയും ചെയ്യും. മലയാലപ്പുഴ ക്ഷേത്രത്തിലേക്ക് വരുന്നവര്‍ക്ക് ഏറെ ഉപകാരപ്രദമാണ് ഈ റോഡ് വികസനം. ദിവസേന നൂറു കണക്കിന് വാഹനങ്ങളാണ് ഈ റോഡുകളിലൂടെ കടന്നു പോകുന്നത്. കൂടാതെ വിവിധ ആവശ്യങ്ങള്‍ക്ക് പഞ്ചായത്തിലേക്കും, വില്ലേജിലേക്കും വരുന്നവര്‍ക്കും ഉപകാരപ്രദമാണ്. ശബരിമല തീര്‍ഥാടകര്‍ക്കും പഞ്ചായത്ത് പ്രദേശത്തുള്ളവര്‍ക്കും ഉള്‍പ്പെടെ കോന്നി മെഡിക്കല്‍ കോളജിലേക്ക് എളുപ്പത്തില്‍ പോകാനും റോഡ് വികസനം പൂര്‍ത്തിയാകുന്നതോടെ സാധിക്കും.

ദീര്‍ഘ നാളായുള്ള പ്രദേശവാസികളുടെ ആവശ്യമായിരുന്നു മലയാലപ്പുഴ പഞ്ചായത്തിലെ റോഡുകളുടെ വികസനം. തകര്‍ന്നു കിടന്ന റോഡുകളുടെ ശോചനീയാവസ്ഥ സംബന്ധിച്ച് അഡ്വ. കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസിന് നേരിട്ട് നിവേദനം നല്‍കിയതിനെ തുടര്‍ന്നാണ് റോഡുകളുടെ വികസനത്തിന് വഴിയൊരുങ്ങിയത്. റോഡുകളുടെ നിര്‍മാണം വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ നടപടി സ്വീകരിക്കുമെന്ന് എംഎല്‍എ പറഞ്ഞു. ഇതിനായി ഉദ്യോഗസ്ഥരുടെ അടിയന്തിര യോഗം ചേരുകയും, സമയബന്ധിതമായി നിര്‍മാണം പൂര്‍ത്തിയാക്കുകയും ചെയ്യുമെന്നും എംഎല്‍എ പറഞ്ഞു.

FACEBOOK - COMMENTS

WEBSITE - COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

കെ-ഫോണ്‍: പത്തനംതിട്ട ജില്ലയില്‍ 956 കിലോ മീറ്റര്‍ ദൂരത്തില്‍ കേബിള്‍; 500 ഭവനങ്ങളിലും 1331 സ്ഥാപനങ്ങളിലും കെ ഫോണ്‍

കെ-ഫോണ്‍ ഉദ്ഘാടനം അഞ്ചിന്; ആദ്യ ഘട്ടം 30,000 സര്‍ക്കാര്‍ സ്ഥാപനങ്ങളിലും 14,000 വീടുകളിലും. മുഖ്യമന്ത്രി പിണറായി വിജയന്‍ പദ്ധതി നാടിനു സമര്‍പ്പിക്കും എല്ലാവര്‍ക്കും ഇന്റര്‍നെറ്റ് എന്ന ലക്ഷ്യത്തോടെ സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന കെ -...

📱വാർത്തകൾ വിരൽത്തുമ്പിൽ 📱 | 2023 | ജൂൺ 03 | ശനി

◾ഒഡീഷയിലെ ബാലസോറില്‍ ട്രെയിനുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് 261 പേര്‍ മരിച്ചു. ആയിരത്തോളം പേര്‍ക്കു പരിക്ക്. മൂന്നു ട്രെയിനുകളാണ് അപകടത്തില്‍ പെട്ടത്. ബംഗളൂരുവില്‍നിന്ന് ഹൗറയിലേക്കു പോകുകയായിരുന്ന യശ്വന്ത്പൂര്‍- ഹൗറ എക്സ്പ്രസ് പാളം തെറ്റി മറിഞ്ഞു....

ഇന്ത്യയിൽ മാധ്യമസ്വാതന്ത്ര്യം ദുർബ്ബലമായെന്ന് രാഹുൽ ഗാന്ധി

വാഷിംഗ്ടൺ ഡിസി: ഇന്ത്യയിൽ മാധ്യമസ്വാതന്ത്ര്യം ദുർബ്ബലമായെന്നും പ്രവർത്തനപരമായ ജനാധിപത്യത്തിന് പത്രസ്വാതന്ത്ര്യം വളരെ നിർണായകമാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു. വ്യാഴാഴ്ച വാഷിംഗ്ടൺ ഡിസിയിലെ നാഷണൽ പ്രസ് ക്ലബിൽ മാധ്യമപ്രവർത്തകരുമായി സംവദിക്കുന്നതിനിടെ ദേശീയ രാഷ്ട്രീയവുമായി ബന്ധപ്പെട്ട വിഷയങ്ങൾ...

ഇന്ത്യൻ-അമേരിക്കൻ ദേവ് ഷാ 2023-ലെ സ്‌ക്രിപ്‌സ് നാഷണൽ സ്പെല്ലിംഗ് ബീ ചാമ്പ്യൻ

ഫ്ലോറിഡ: ഫ്ലോറിഡയിൽ നിന്നുള്ള 14-കാരനായ ഇന്ത്യൻ-അമേരിക്കൻ എട്ടാം ക്ലാസ് വിദ്യാർത്ഥിയായ ദേവ് ഷാ, "പ്സാമോഫൈൽ" എന്ന വാക്ക് ശരിയായി ഉച്ചരിച്ചു 2023 ലെ സ്‌ക്രിപ്‌സ് നാഷണൽ സ്‌പെല്ലിംഗ് ബീ നേടി. വ്യാഴാഴ്ച 95-ാമത്...
WP2Social Auto Publish Powered By : XYZScripts.com
error: