സ്വകാര്യ ബസിന്റെ മുന്‍ചക്രം കയറി ഇറങ്ങി പ്ലസ് ടൂ വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം. മലപ്പുറം വണ്ടൂര്‍ സ്വദേശി നിതിന്‍ (17) ആണ് മരിച്ചത്. മേലെ കാപ്പിച്ചാലില്‍ എലമ്പ്ര ശിവദാസന്റെ മകന്‍ നിതിന്‍ മമ്പാട് ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ഥിയാണ്.
ഇന്ന് രാവിലെ എട്ടരയോടെ വണ്ടൂര്‍ മണലിമ്മല്‍ പാടം ബസ് സ്റ്റാന്റിലാണ് അപകടമുണ്ടായത്.
കാളികാവ്- കോഴിക്കോട് റൂട്ടിലോടുന്ന കെ.പി. ബ്രദേഴ്‌സ് ബസ് സ്റ്റാന്റിലെ ട്രാക്കില്‍നിന്ന് മുന്നോട്ടെടുത്തപ്പോഴാണ് അപകടം സംഭവിച്ചത്.
നിതിന് പെട്ടെന്ന് ട്രാക്കില്‍നിന്ന് മാറാന്‍ കഴിഞ്ഞില്ലെന്ന് സംഭവസ്ഥലത്തു ഉണ്ടായിരുന്നവർ പറയുന്നു. നിതിൻ സംഭവസ്ഥലത്ത് വച്ചുതന്നെ മരിച്ചു.
മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.