17.1 C
New York
Wednesday, December 1, 2021
Home Kerala മലപ്പുറത്ത് വൻ മയക്കുമരുന്നു വേട്ട 300 ഗ്രാം എംഡിഎംഎ മയക്കുമരുന്നുമായി ഒരാൾ പൊലീസ് പിടിയിൽ

മലപ്പുറത്ത് വൻ മയക്കുമരുന്നു വേട്ട 300 ഗ്രാം എംഡിഎംഎ മയക്കുമരുന്നുമായി ഒരാൾ പൊലീസ് പിടിയിൽ

മലപ്പുറം: ബംഗളുരു, ഗോവ എന്നിവിടങ്ങളിൽ നിന്നു എംഡിഎംഎ (മെഥിലിൻ ഡയോക്സി മെത്ത് ആംഫിറ്റമിൻ) പോലുള്ള മാരക മയക്കുമരുന്നുകൾ യുവാക്കളെയും കോളേജ് വിദ്യാർത്ഥികളെയും ലക്ഷ്യം വച്ച് കേരളത്തിലേക്ക് കടത്തി വിൽപന നടത്തുന്ന മയക്കുമരുന്ന് സംഘം പ്രവർത്തിക്കുന്നതായി മലപ്പുറം ജില്ലാ പൊലീസ് മേധാവി എസ്.സുജിത്ത് ദാസിനു ലഭിച്ച രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ.

മലപ്പുറം ഡിവൈഎസ്പി പി.എം. പ്രദീപ്, സി.ഐ. ജോബിതോമസ് എന്നിവരുടെ നേതൃത്വത്തിൽ മലപ്പുറം എസ്.ഐ. അമീറലിയും സംഘവും ഒരാഴ്ചയോളം ജില്ലയിലെ ചെറുകിട മയക്കുമരുന്ന് വിൽപന നടത്തുന്ന സംഘത്തിലുള്ളവരെ രഹസ്യമായി നിരീക്ഷിച്ചുവരികയും തുടർന്ന് മൊറയൂർ ഭാഗത്ത് നിന്ന് മലപ്പുറം ഭാഗത്തേക്ക് കാറിൽ വരുന്നതായി ലഭിച്ച വിവരത്തിൻ്റെയടിസ്ഥാനത്തിൽ നടത്തിയ വാഹനപരിശോധനയിലാണ് മലപ്പുറം ഭാഗത്തേക്ക് വരുന്നവഴി മേൽമുറി ടൗണിനടുത്ത് ഹൈവേയിൽ വച്ച് കാറിൽ ഒളിപ്പിച്ച് കടത്തിയ 311 ഗ്രാം എംഡിഎംഎ യുമായി മൊറയൂർ സ്വദേശി കക്കാട്ടുചാലിൽ മുഹമ്മദ് ഹാരിസ് (29) നെ അറസ്റ്റ് ചെയ്തത്.

പ്രതിയെ കൂടുതൽ ചോദ്യം ചെയ്തതിൽ വൻ സാമ്പത്തികലാഭം ലക്ഷ്യം വച്ചാണ് മയക്കുമരുന്ന് കച്ചവടത്തിലേക്കിറങ്ങിയതെന്നും ബാംഗ്ലൂരിൽ നിന്നും കുറഞ്ഞവിലയ്ക്ക് വാങ്ങി കേരളത്തിലെത്തിച്ച് ഗ്രാമിന് അയ്യായിരം മുതൽ പതിനായിരം രൂപ വരെ വിലയിട്ടാണ് യുവാക്കൾക്ക് വിൽപ്പന നടത്തുന്നതെന്നും ആവശ്യക്കാർ മോഹവിലകൊടുത്ത് വാങ്ങുമെന്നതും ഈ കച്ചവടത്തിൻ്റെ പ്രത്യേകതയാണ്. ജില്ലയിൽ മൊറയൂർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന മയക്കുമരുന്ന് വിൽപ്പന നടത്തുന്ന സംഘത്തിലെ പ്രധാന കണ്ണിയാണ് പിടിയിലായ മുഹമ്മദ് ഹാരിസ് .

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

വിവാദമായ മൂന്ന് കർഷകനിയമങ്ങൾ റദ്ദായി, ബില്ലിൽ രാഷ്ട്രപതി ഒപ്പുവച്ചു.

വിവാദമായ മൂന്ന് കാർഷികനിയമങ്ങൾ പിൻവലിക്കുന്ന നടപടികൾ പൂർത്തിയായി ശീതകാലസമ്മേളനം പാസ്സാക്കിയ മൂന്ന് കാർഷികനിയമങ്ങളും പിൻവലിക്കാനുള്ള ബില്ലിൽ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഒപ്പുവച്ചു. ചർച്ചയില്ലാതെയാണ് തിങ്കളാഴ്ച ബില്ല് പാർലമെന്‍റിന്‍റെ ഇരുസഭകളും മിനിറ്റുകൾക്കകം പാസ്സാക്കിയത്. ഇരുസഭകളിലും മൂന്ന്...

കോന്നി മെഡിക്കൽ കോളേജിൻ്റെ അതിർത്തി സർവ്വേയിലൂടെ കണ്ടെത്താന്‍ ഡ്രോൺസർവ്വെ തുടങ്ങി

കോന്നി മെഡിക്കൽ കോളേജിൻ്റെ രണ്ടാം ഘട്ട വികസന പ്രവർത്തനങ്ങളുടെ ഭാഗമായുള്ള ഡ്രോൺസർവ്വെ അഡ്വ. കെ. യു.ജനീഷ് കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. മെഡിക്കൽ കോളേജിൻ്റെ അതിർത്തി സർവ്വേയിലൂടെ കണ്ടെത്തി സംരക്ഷണ വേലിയും നിർമ്മിക്കും. ത്രിമാന...

കോന്നി സഞ്ചായത്ത് കടവ് ടൂറിസം പദ്ധതി ഇക്കോ ടൂറിസത്തിൻ്റെ ഭാഗമാക്കി നടപ്പിലാക്കും

കോന്നി സഞ്ചായത്ത് കടവ് ടൂറിസം പദ്ധതി ഇക്കോ ടൂറിസത്തിൻ്റെ ഭാഗമായി നടപ്പിലാക്കാൻ സർക്കാർ തീരുമാനിച്ചതായി അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ പറഞ്ഞു. ഇതിൻ്റെ ഭാഗമായി സ്ഥലത്തെത്തിയ ഇക്കോ ടുറിസം ഡയറക്ടറും, ജില്ലാ കളക്ടറും എം.എൽ.എയോടൊപ്പം...

വേറിട്ട രക്ഷാപ്രവർത്തനവുമായി മലപ്പുറം അഗ്നിരക്ഷാ സേന

മലപ്പുറം : ഇരുപത്തൊന്നായിരം രൂപയോളം വിലവരുന്ന അലങ്കാര തത്തയുടെ കാലിൽ കുടുങ്ങിയ റിങ്ങ് ഊരിയെടുത്ത് മലപ്പുറം അഗ്നിരക്ഷാ സേന രക്ഷപ്പെടുത്തി. വളാഞ്ചേരി സ്വദേശി വാച്ചാക്കൽ നവാസിന്റെ ഉടമസ്ഥതയിലുള്ള മൂന്ന് മാസം പ്രായമുള്ള അമേരിക്കൻ...
WP2Social Auto Publish Powered By : XYZScripts.com
error: