17.1 C
New York
Tuesday, October 4, 2022
Home Kerala മലപ്പുറത്ത് വന്‍ മയക്കുമരുന്ന് വേട്ട; എംഡിഎംഎ യും എല്‍എസ്ഡി സ്റ്റാമ്പുകളും ഹാഷിഷ് ഓയിലും പിടികൂടി

മലപ്പുറത്ത് വന്‍ മയക്കുമരുന്ന് വേട്ട; എംഡിഎംഎ യും എല്‍എസ്ഡി സ്റ്റാമ്പുകളും ഹാഷിഷ് ഓയിലും പിടികൂടി

മലപ്പുറം: നഗരത്തിലും കൂട്ടിലങ്ങാടി കൊളപ്പറമ്പിലും നടത്തിയ മയക്കുമരുന്ന് വേട്ടയില്‍ എംഡിഎംഎ യുടെ 232 പാക്കറ്റുകള്‍ (63.12 ഗ്രാം ), എട്ട് എല്‍എസ്ഡി സ്റ്റാമ്പുകള്‍, 11 ഗ്രാം ഹാഷിഷ് ഓയില്‍ എന്നിവയുമായി രണ്ട് യുവാക്കളെ പിടികൂടി.എക്സൈസ് എന്‍ഫോഴ്‌സ്‌മെന്റ് സ്‌പെഷല്‍ ആന്റി നാര്‍ക്കോട്ടിക്‌സ് സ്‌പെഷല്‍ സ്‌ക്വാഡ്  ആണ് പിടികൂടിയത്.

പാണക്കാട് പൈത്തിനിപറമ്പ് മൊടയന്‍ കാടന്‍ വീട്ടില്‍ സല്‍മാന്‍ ഫാരിസ് (24), കൂട്ടിലങ്ങാടി വില്ലേജില്‍ കൊളപ്പറമ്പ് ദേശത്ത് കളത്തിങ്ങല്‍ വീട്ടില്‍ മുഹമ്മദ് നൗഷീന്‍ (23) എന്നിവരാണ് അറസ്റ്റിലായിത്. കാറില്‍ മയക്കുമരുന്ന് കടത്തുന്നു എന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ശനിയാഴ്ച പകല്‍ മലപ്പുറം ന?ഗരത്തില്‍ നടത്തിയ പരിശേധനയിലാണ് സല്‍മാന്‍ ഫാരിസിനെ പിടികൂടിയത്.

കാറില്‍ നിന്ന് 138 പാക്കറ്റ് (30.12 ഗ്രാം) എംഡിഎംഎ മയക്കുമരുന്നുകളും കണ്ടെടുത്തു. തുടരന്വേഷണത്തിലാണ്‌ കൂട്ടാളി മുഹമ്മദ് നൗഷീലിനെ കുറിച്ച് വിവരം ലഭിക്കുന്നത്. തുടര്‍ന്ന് നൗഷീലിനെ കൂട്ടിലങ്ങാടി വീട്ടിലെത്തി പിടികൂടി. 94 പാക്കറ്റ് ( 33 ഗ്രാം) എംഡിഎംഎ യും എട്ട് എല്‍എസ്ഡി സ്റ്റാമ്പുകള്‍ (0.1291 ഗ്രാം), 11 ഗ്രാം ഹാഷിഷ് ഓയില്‍ വീട്ടില്‍ നിന്ന് കണ്ടെത്തു. മുഹമ്മദ് നൗഷീന്‍ ഗോവ, ബാംഗ്ലൂര്‍ എന്നിവടങ്ങളില്‍ നിന്ന് കൊറിയര്‍ മുഖേന വരുത്തുന്ന മയക്കുമരുന്നുകള്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ രണ്ടും പേരും വില്‍പന നടത്തുകയായിരുന്നു എന്ന് എക്‌സൈസ് പറയുന്നു.

മലപ്പുറം എക്സൈസ് എന്‍ഫോഴ്‌സ്‌മെന്റ് സ്‌പെഷല്‍ ആന്റി നാര്‍ക്കോട്ടിക്‌സ് സ്‌പെഷല്‍ സ്‌ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എസ് കലാമുദ്ദീനും സംഘവുമാണ് പ്രതികളെ പിടികൂടിയത്.

Facebook Comments

COMMENTS

- Advertisment -

Most Popular

അറിയുന്നില്ലേ.. നീ (കവിത)

എന്നെ അറിയുന്നില്ലേ നീ മകനെ... ഈ അമ്മ ചെയ്തൊരു കുറ്റമെന്ത്? താലാട്ടി, പാലൂട്ടി വളർത്തിയതോ... തലയിലും, താഴത്തും വെക്കാഞ്ഞതോ? അറിയുന്നില്ലേ നീ മകനെ.. കണ്ണാ ഇന്നമ്മ ഒത്തിരി അകലെയല്ലേ... ഓർമ്മയുണ്ടോ നീ വീണതും, മുറിഞ്ഞതും. വാരീയെടുത്തതും ഉമ്മ തന്നതും. ഇഷ്ട്ടങ്ങളെല്ലാം നൽകിയില്ലേ.. നിനക്കു മോഹിച്ച പെണ്ണിനെ മംഗല്യമായ്.. ഈ അമ്മ ചെയ്‌തോരപരാധം എന്തെന്ന്... അറിയുന്നില്ലായമ്മ അറിയുന്നില്ല...

“പെരുവഴിയോരത്ത്” (ചെറുകഥ)

കാരുണ്യ ഭവന്റെ തുറന്നു കിടക്കുന്ന വലിയ ഗെയ്റ്റിലൂടെ ആ സ്ത്രീ സാവധാനം നടന്ന് വന്നൂ. ഓഫീസിനരികിലെ വിസിറ്റിങ്ങ് റൂമിന്റെ വാതിൽക്കലോളം എത്തിനോക്കി. നിരാശയോടെ തിരിയവേയാണ് മേട്രന്റെ ശ്രദ്ധയിൽ അവർ പെട്ടത്. "അതാ അങ്ങോട്ട് കയറിയിരിക്കാം." വിസിറ്റിങ്ങ് റൂമിലേക്ക് കൈ...

‘പഹൽഗാമിലെ കുതിര’ (കഥ) അഡ്വ. അജിത് നാരായണൻ

ഡാൽ തടാകം സ്വച്ഛം, ശാന്തം. ഹൗസ് ബോട്ടിന്റെ സിറ്റ്ഔട്ടിൽ വെറുതെ ഇരിക്കുമ്പോൾ ജയയുടെ കവിൾ തടങ്ങളിൽ സ്മരണകളുടെ സ്നേഹചുംബനങ്ങൾ ഏൽപിച്ചത് ഹിമാലയ സാനുക്കളിൽ നിന്ന് ഉറവ കൊണ്ട കുളിർ കാറ്റ്. അപ്പോൾ മന:സ്സിൽ നിറഞ്ഞത് തന്നെ...

ഓർമയിലേക്കൊരു കണ്ണട (കവിത) ✍ബാലു പൂക്കാട്

കയ്യിലൊരൂന്നു വടിക്കും പിന്നിലൊ രോമൽ ചിരിയും കണ്ണടയും ഓർമയിലുപ്പു കുറുക്കും ചിത്രവു മൊരുതുള വീഴ്ത്തിയ ഹൃത്തടവും ഒക്ടോബറിലൊരു ജന്മം കൊണ്ടു മഹാത്മാവായ ചരിത്രമിതാ. അടിമച്ചങ്ങല പൊട്ടിച്ചൊരു പുതു ലോകം തീർത്ത സഹോദരരേ. ഭൂഗോളത്തിലൊരിന്ത്യ പിറക്കാ - നുയിരുകൊടുത്ത മനീഷികളേ . വെടിയുണ്ടകളുടെയാജ്ഞകൾ തൃണമായ് നേരിട്ടവരുടെ ഗീതികളായ് . പൊങ്ങിയുയർന്നു പറക്കും...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: