മങ്കട:മലപ്പുറം മങ്കടയിൽ വാഹനാപകടത്തിൽ മൂന്ന് മരണം.സ്വകാര്യ ബസും ഗുഡ്സ് ഓട്ടോയും കൂട്ടിയിടിക്കുകയായിരുന്നു. പരിക്കേറ്റ മൂന്ന് പേരെ പെരിന്തൽമണ്ണ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഗുഡ്സ് ഓട്ടോ ഇടിച്ച് ബസിനു ഉള്ളിലേക്ക് കയറി നിലയിലായിരുന്നു.
വൈകിട്ട് 3.30 ഓടെയാണ് സംഭവം.മഞ്ചേരിയിൽ നിന്ന് പെരിന്തൽമണ്ണയിലേക്ക് വരികയായിരുന്ന സ്വകാര്യ ബസും തിരൂർക്കാട് നിന്ന് മഞ്ചേരിയിലേക്ക് പോകുകയായിരുന്ന ഗുഡ്‌സ് ഓട്ടോയുമാണ് അപകടത്തിൽ പെട്ടത്.ഓട്ടോയുടെ മുൻ വശത്തു ഉണ്ടായിരുന്ന മൂന്ന് പേരാണ് അപകടത്തിൽ പെട്ടത്.അര മണിക്കൂറിലേറെ നേരത്തെ പരിശ്രമത്തിന് ഒടുവിലാണ് തകർന്ന വാഹനത്തിൽ കുടുങ്ങി കിടന്നവരെ പുറത്തെടുത്തു പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്. മുക്കം അഗസ്റ്റിൻമുഴി സ്വദേശികളായ മൂന്ന് പേരാണ് അപകടത്തിൽ മരണപ്പെട്ടത്.