മലപ്പുറം ജില്ലയിൽ യുഡിഎഫിന് സമ്പൂർണ്ണ ആധിപത്യം എന്ന് പ്രാഥമിക വിലയിരുത്തൽ
നിയമസഭ തെരഞ്ഞെടുപ്പിൽ മലപ്പുറം ജില്ലയിൽ യുഡിഎഫിന് സമ്പൂർണ്ണ ആധിപത്യം ആയിരിക്കും എന്നാണ് പ്രാഥമിക വിലയിരുത്തൽ.
16 അസംബ്ലി മണ്ഡലങ്ങളിൽ 16 ലും യുഡിഎഫ് ജയിക്കും എന്നാണ് ബൂത്തുതല വിശകലനത്തിൻ്റെ അടിസ്ഥാനത്തിൽ നിയോജകമണ്ഡലം – ജില്ലാതല മുസ്‌ലിംലീഗ് നേതൃയോഗങ്ങളുടെ വിലയിരുത്തൽ –
ജില്ലാ മുസ്ലിം ലീഗ് പ്രസിഡണ്ട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുടെ അധ്യക്ഷതയിൽ നടന്ന യോഗം ഓരോ നിയോജക മണ്ഡലത്തിലെയും സ്ഥിതിഗതികൾ വിശദമായി വിലയിരുത്തി.
മുസ്ലിംലീഗ് അഖിലേന്ത്യാ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി സംസ്ഥാന തല വിലയിരുത്തൽ യോഗത്തിൽ അവതരിപ്പിച്ചു.
മലപ്പുറം ജില്ലയിൽ മുസ്ലിം ലീഗിൻറെ കൈവശമുള്ള 11 മണ്ഡലങ്ങളും നിലനിർത്തും.
സിറ്റിംഗ് സീറ്റുകൾ ആയ തിരൂരങ്ങാടി, മങ്കട, പെരിന്തൽമണ്ണ മണ്ഡലങ്ങളിൽ ഭൂരിപക്ഷത്തിൽ വൻ വർധന ഉണ്ടാവും – താനൂർ മണ്ഡലം സിപിഎമ്മിൽ നിന്ന് തിരിച്ചു പിടിക്കും.
കോൺഗ്രസിൻറെ വണ്ടൂർ സിറ്റിംഗ് സീറ്റ് നിലനിർത്തുന്നതോടൊപ്പം പൊന്നാനി, തവനൂർ, നിലമ്പൂർ എന്നീ മണ്ഡലങ്ങൾ സിപിഎമ്മിൽ നിന്ന് തിരിച്ചുപിടിക്കുകയും ചെയ്യുമെന്നാണ് വിലയിരുത്തൽ.
എൽഡിഎഫ് മലപ്പുറം ജില്ലയുടെ രാഷ്ട്രീയ ചരിത്രത്തിലെ ഏറ്റവും വലിയ തിരിച്ചടിയാണ് നേരിടാൻ പോകുന്നതെന്ന് ബൂത്ത് തലങ്ങളിൽ നിന്ന് ലഭ്യമായ സ്ഥിതിവിവരക്കണക്കുകളുടെ അടിസ്ഥാനത്തിൽ ജില്ലാ തല യോഗം വിലയിരുത്തി – ജില്ലയിലെ 94 ഗ്രാമപഞ്ചായത്തുകളിൽ 81 ഗ്രാമപഞ്ചായത്തിലും 12 മുനിസിപ്പാലിറ്റികളിൽ 9 മുനിസിപ്പാലിറ്റികളിലും യുഡിഎഫ് മേൽക്കൈ നേടും
മൂന്നു ലക്ഷം വോട്ടിൻ്റെ ഭൂരിപക്ഷം ജില്ലയിൽ യുഡിഎഫിന് ലഭിക്കും
മലപ്പുറം ലോക്സഭാ മണ്ഡലത്തിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ ഒന്നേമുക്കാൽ ലക്ഷത്തിലധികം വോട്ട് ഭൂരിപക്ഷത്തിൽ മുസ്ലിം ലീഗ് സ്ഥാനാർഥി അബ്ദുസമദ് സമദാനി വിജയിക്കും എന്നാണ് വിലയിരുത്തൽ.
യോഗത്തിൽ ജില്ലാ മുസ്‌ലിംലീഗ് ഭാരവാഹികളായ അഡ്വ: യു എ ലത്തീഫ് , അരിമ്പ്ര മുഹമ്മദ് മാസ്റ്റർ, അഷ്‌റഫ് കോക്കൂർ, എം എ കാദർ, ഉമ്മർ അറക്കൽ, സലീം കുരുവമ്പലം, ഇസ്മായിൽ മൂത്തേടം, പി കെ സി.അബ്ദുറഹ്മാൻ, നൗഷാദ് മണ്ണിശ്ശേരി, തുടങ്ങിയവർ പ്രസംഗിച്ചു.