മലപ്പുറം എടവണ്ണയിൽ രണ്ടു കുട്ടികളെ കുളത്തിൽ മുങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പാണ്ടിയാട് കളരിക്കൽ കണ്ണച്ചംതൊടി ജിജേഷിന്‍റെ മകൾ ആരാധ്യ (5), മാങ്കുന്നൻ നാരായണന്‍റെ മകൾ ഭാഗ്യശ്രീ (7) എന്നിവരാണ് മരിച്ചത്. കളിക്കുന്നതിനിടെ കാണാതായ കുട്ടികളെ വീട്ടുകാർ നടത്തിയ അന്വേഷണത്തിലാണ് സമീപത്തെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ആരാധ്യ മഞ്ചേരി നുസ്റത്ത് സ്കൂൾ എൽകെജി വിദ്യാർഥിനിയും ഭാഗ്യശ്രീ മഞ്ചേരി ബ്ലോസം സ്കൂൾ രണ്ടാം ക്ലാസ് വിദ്യാർഥിനിയുമാണ്.
Facebook Comments