17.1 C
New York
Friday, June 24, 2022
Home Kerala മലപ്പുറം;ജില്ലയിൽ എൽഡിഎഫ് സീറ്റുകൾ ഇരട്ടിയാക്കുമെന്ന് മന്ത്രി കെടി ജലീൽ.

മലപ്പുറം;ജില്ലയിൽ എൽഡിഎഫ് സീറ്റുകൾ ഇരട്ടിയാക്കുമെന്ന് മന്ത്രി കെടി ജലീൽ.

മലപ്പുറം;ജില്ലയിൽ എൽഡിഎഫ് സീറ്റുകൾ ഇരട്ടിയാക്കുമെന്ന് മന്ത്രി കെടി ജലീൽ. കഴിഞ്ഞ തവണ 4 സീറ്റുകളാണ് ലഭിച്ചത്. ഇത് ഇക്കുറി എട്ട് സീറ്റുകൾ ആക്കും. തവനൂരിലും യാതൊരു അത്ഭുതവും സംഭവിക്കാൻ പോകുന്നില്ലെന്നും ജലീൽ പറഞ്ഞു. വോട്ട് ചെയ്ത ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.

സംസ്ഥാനത്ത് എൽഡിഎഫ് മികച്ച ഭൂരിപക്ഷം നേടി അധികാര തുടർച്ച നേടും. നിലപാടുകളിലെ വ്യക്തത, വികസന പ്രവര്‍ത്തനങ്ങളിലെ തുടര്‍ച്ച,. വിവിധ മേഖലകളിലുള്ള ധീരമായ കാൽവെപ്പ് ഇതെല്ലാം കേരളത്തിൽ ഭരണത്തുടർച്ചയ്ക്ക് വഴിവെയ്ക്കും. വെല്ലുവിളികൾക്കിടയിലും കേരളത്തിന്റെ മുഖ്യമന്ത്രി സ്വപ്ന തുല്യമായ നേട്ടങ്ങൾ നടത്തി ജനങ്ങൾക്കിടയിൽ സജീവമാണ്. തവനൂരിൽ കഴിഞ്ഞ രണ്ട് തവണയും വ്യക്തമായ ഭൂരിപക്ഷം നേടാൻ എൽഡിഎഫിന് സാധിച്ചിരുന്നു. ഇത്തവണയും യാതൊരു മാറ്റവും സംഭവിക്കില്ലെന്നും ജലീൽ പറഞ്ഞു.

കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ ഇടത് തരംഗത്തിനിടയിലും യുഡിഎഫ് വൻ വിജയം നേടിയ ജില്ലയാണ് മലപ്പുറം. ആകെയുള്ള 16 സീറ്റിൽ 12 ഉം യുഡിഎഫിന് ലഭിച്ചു. 12 ലും ലീഗ് സ്ഥാനാർത്ഥികളായിരു്നു വിജയിച്ചത്. ഇത്തവണ ജില്ലയിൽ മുഴുവൻ സീറ്റുകളിലും വിജയിക്കുമെന്ന് യുഡിഎഫ് അവകാശപ്പെടുന്നു

Facebook Comments

COMMENTS

- Advertisment -

Most Popular

“പാചകപ്പുരയിൽ” ഇന്ന് :- ”ഈത്തപ്പഴക്കേക്ക് ” ( Dates Cake) തയ്യാറാക്കിയത്: നസി കമർ ദുബായ്.

പ്രതിവാര പംക്തിയായ "പാചകപ്പുരയിൽ" ശ്രീമതി നസീറ കമർ നമുക്കായി തയ്യാറാക്കുന്നത് ഏറെ സ്വാദിഷ്ടവും എളുപ്പത്തിൽ തയ്യാറാക്കാവുന്ന വിഭവമായ ''ഈത്തപ്പഴക്കേക്ക് " ആണ് ( Dates Cake) ചേരുവകൾ 1 ) കുരുകളഞ്ഞ ഈത്തപ്പഴം: 2 കപ്പ്...

അതിനുശേഷം അവൾ ഉറങ്ങിയിട്ടേയില്ല (കഥ) ✍നിർമല അമ്പാട്ട്

ഓർക്കാപ്പുറത്താണ്അവൾ അയാളെ വീണ്ടും കാണുന്നത്. ഡോക്റ്റർ എങ്ങോട്ടെങ്കിലും ട്രാൻസ്ഫർ വാങ്ങിപോയിക്കാണുമെന്നാണ്അവൾ കരുതിയത് . അയാളെ കണ്ടതുമുതൽ മനസ്സ് അസ്വസ്ഥമായി. മറക്കാൻ ശ്രമിച്ച ഓർമ്മകൾ ഓടിയെത്തുന്നു. .. ആശുപത്രിയിൽ മറ്റുസ്റ്റാഫുകളോടൊപ്പം കഴിഞ്ഞ നാളുകളിൽ ഒളി ച്ചുവെച്ച ഈ...

ആരോഗ്യ ജീവിതം (18) – കുമിഴ്

 കുമിഴ് (white Teak ) ഒരു ഇടത്തരം വൃക്ഷമാണ് കുമിഴ് . വിഷരഹിത ശക്തിയും വേദന ശമിപ്പിക്കാനുള്ള കഴിവും കുമിഴിനുള്ള തുകൊണ്ട് ദശമൂല ഔഷധങ്ങളിലെ ഒരു പ്രധാനഘടകമായി കുമിഴിനെ പൂർവികർ ഉൾപ്പെടുത്തിയിരിക്കുന്നു. ഭാരക്കുറവുള്ളതും എന്നാൽ...

ശ്രീ രാമന്റെ വനസഞ്ചാരം .✍ ശ്യാമള ഹരിദാസ്

രാമായണത്തില്‍ ശ്രീ രാമന്റെ മഹാപ്രസ്ഥാനം വിശദീകരിക്കുന്നുണ്ട്. രാമന്റെ വനസഞ്ചാരത്തിന് രണ്ടു ഘട്ടങ്ങള്‍ പറയാം. ഒന്നാമത്തെ ഘട്ടം 15 വയസ്സ് മാത്രമുള്ള രാമനെയും അനുജന്‍ ലക്ഷ്മണനെയും വിശ്വാമിത്ര മുനി വന്നു കൂട്ടി കൊണ്ടു പോകുന്ന...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: