17.1 C
New York
Thursday, October 28, 2021
Home Kerala മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷന്‍ വ്യാഴാഴ്ച പരുമലയില്‍.

മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷന്‍ വ്യാഴാഴ്ച പരുമലയില്‍.

കോട്ടയം: മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയുടെ പരമാദ്ധ്യക്ഷനായ പൗരസ്ത്യ കാതോലിക്കായെയും മലങ്കര മെത്രാപ്പോലീത്തായെയും തിരഞ്ഞെടുക്കുന്നതിനായുളള മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷന്‍ വ്യാഴാഴ്ച പരുമലയിലും മെത്രാസനങ്ങളില്‍ മുന്‍കൂട്ടി ക്രമീകരിച്ചിട്ടുളള കേന്ദ്രങ്ങളിലും നടക്കും.

മലങ്കര അസോസിയേഷനു തുടക്കം കുറിച്ചുകൊണ്ട് നാളെ 2.30 ന് പരുമലയിലെ അസോസിയേഷന്‍ നഗറില്‍ കുര്യാക്കോസ് മാര്‍ ക്ലീമ്മീസ് മെത്രാപ്പോലീത്താ കാതോലിക്കേറ്റ് പതാക ഉയര്‍ത്തും. മലങ്കര അസോസിയേഷന്റെ ക്രിമീകരണങ്ങള്‍ വിലയിരുത്തുന്നതിനായി അസോസിയേഷന്‍ മാനേജിങ് കമ്മിറ്റി യോഗം 3 മണിക്ക് ചേരുന്നതാണ്.

14-ാം തീയതി രാവിലെ ഇന്ത്യന്‍ സമയം 9 മണി മുതല്‍ 12 വരെ സഭാ മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ അസോസിയേഷന്‍ പ്രതിനിധികളുടെ രജിസ്‌ട്രേഷന്‍ പരുമലയിലും, മറ്റ് പ്രതിനിധികളുടെ രജിസ്‌ട്രേഷന്‍ അതേ സമയത്തുതന്നെ ഭദ്രാസന അടിസ്ഥാനത്തില്‍ ക്രമീകരിക്കുന്ന വിവിധ കേന്ദ്രങ്ങളിലും നടക്കും. പള്ളികളില്‍ നിന്നും എത്തുന്ന പ്രതിനിധികള്‍ അധികാരപത്രം രജിസ്‌ട്രേഷന്‍ കൗണ്ടറുകളില്‍ കാണിച്ച് രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കണം. ലോകത്തിന്റെ വിവിധ കേന്ദ്രങ്ങളിലായി 30 ഭദ്രാസനങ്ങളിലെ 50 കേന്ദ്രങ്ങളിലായി അംഗങ്ങള്‍ക്ക് യോഗത്തില്‍ പങ്കെടുക്കുന്നതിന് ക്രമീകരണങ്ങള്‍ ചെയ്തിട്ടുണ്ട്.

രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കി ഉച്ചഭക്ഷണത്തിനും 12.30-ന് പരുമല സെമിനാരിയിലെ പ്രാര്‍ത്ഥനയ്ക്കും ശേഷം 12.45-ന് പരുമലയില്‍ സമ്മേളനം നടക്കുന്ന പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ ബാവാ നഗറിലേക്ക് സാമൂഹിക അകലം പാലിച്ച് ഘോഷയാത്ര ആരംഭിക്കും. ഘോഷയാത്രയുടെ ഏറ്റവും മുമ്പിലായി കാതോലിക്കേറ്റ് പതാക ഏന്തിയ മാനേജിംഗ് കമ്മറ്റി അംഗങ്ങള്‍, തുടര്‍ന്ന് അസോസിയേഷന്‍ സെക്രട്ടറി, വൈദിക ട്രസ്റ്റി, മെത്രാപ്പോലീത്തന്‍മാര്‍ എന്ന ക്രമത്തില്‍ സമ്മേളന നഗറില്‍ പ്രവേശിക്കും.

1 മണിക്ക് ആരംഭിക്കുന്ന അസോസിയേഷന്‍ യോഗത്തില്‍ പ്രസിഡന്റ് കുര്യാക്കോസ് മാര്‍ ക്ലീമ്മീസ് മെത്രാപ്പോലീത്താ അദ്ധ്യക്ഷത വഹിക്കും. ഫാ. ഡോ. ടി. ജെ ജോഷ്വാ ധ്യാന പ്രസംഗം നടത്തും. തുടര്‍ന്ന് പൗരസ്ത്യ കാതോലിക്കായുടെയും മലങ്കര മെത്രാപ്പോലീത്തായുടെയും തിരഞ്ഞെടുപ്പ് നടക്കും. ഡോ. മാത്യൂസ് മാര്‍ സേവേറിയോസ് മെത്രാപ്പോലീത്തായുടെ നാമനിര്‍ദ്ദേശം മാത്രം ഉളളതിനാല്‍ അദ്ദേഹം ഐക്യകണേ്ഠനെ തിരഞ്ഞെടുക്കപ്പെടും. പരിശുദ്ധ എപ്പിസ്‌കോപ്പല്‍ സുന്നഹദോസ് യോഗം ചേര്‍ന്ന് തിരഞ്ഞെടുപ്പ് അംഗീകരിക്കുന്നതോടെ സ്ഥാനാരോഹണം നടക്കുമെന്ന് അസോസിയേഷന്‍ സെക്രട്ടറി അഡ്വ. ബിജു ഉമ്മന്‍ അറിയിച്ചു.

പരുമല പള്ളിയിലേക്ക് പ്രവേശന നിയന്ത്രണം

മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷന്‍ നടക്കുന്നതിനാല്‍ ഒക്‌ടോബര്‍ 14, 15 തീയതികളില്‍ വിശ്വാസികള്‍ക്ക് പരുമല പള്ളിയിലേക്ക് പ്രവേശനം ഉണ്ടായിരിക്കുന്നതല്ല. കൂടാതെ അസോസിയേഷന്‍ യോഗത്തില്‍ പങ്കെടുക്കാനെത്തുന്നവരുടെയും, വിവിധ ഡ്യൂട്ടികള്‍ക്ക് നിയോഗിച്ചിട്ടുള്ള ഓഫീസര്‍മാരുടെയും വാഹനങ്ങള്‍ പള്ളിയുടെ പ്രധാന കാവടത്തിന് എതിര്‍വശത്തുള്ള പാര്‍ക്കിംഗ് ഗ്രൗണ്ടില്‍ പാര്‍ക്ക് ചെയ്യേണ്ടതാണ്.

അസോസിയേഷന്‍ നടക്കുന്നതിനാല്‍ 13, 14, 15 തീയതികളില്‍ തീര്‍ത്ഥാടകര്‍ക്ക് ധ്യാനമന്ദിരത്തില്‍ താമസ സൗകര്യം ഉണ്ടായിരിക്കുന്നതല്ല. ക്രമീകരണങ്ങള്‍ കര്‍ശനമായി പാലിച്ച് സഹകരിക്കണമെന്ന് അസോസിയേഷന്‍ സെക്രട്ടറി അഡ്വ. ബിജു ഉമ്മന്‍ അറിയിച്ചു.*മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷന്‍ വ്യാഴാഴ്ച പരുമലയില്‍* മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയുടെ പരമാദ്ധ്യക്ഷനായ പൗരസ്ത്യ കാതോലിക്കായെയും മലങ്കര മെത്രാപ്പോലീത്തായെയും തിരഞ്ഞെടുക്കുന്നതിനായുളള മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷന്‍ വ്യാഴാഴ്ച പരുമലയിലും മെത്രാസനങ്ങളില്‍ മുന്‍കൂട്ടി ക്രമീകരിച്ചിട്ടുളള കേന്ദ്രങ്ങളിലും നടക്കും. മലങ്കര അസോസിയേഷനു തുടക്കം കുറിച്ചുകൊണ്ട് നാളെ 2.30 ന് പരുമലയിലെ അസോസിയേഷന്‍ നഗറില്‍ കുര്യാക്കോസ് മാര്‍ ക്ലീമ്മീസ് മെത്രാപ്പോലീത്താ കാതോലിക്കേറ്റ് പതാക ഉയര്‍ത്തും. മലങ്കര അസോസിയേഷന്റെ ക്രിമീകരണങ്ങള്‍ വിലയിരുത്തുന്നതിനായി അസോസിയേഷന്‍ മാനേജിങ് കമ്മിറ്റി യോഗം 3 മണിക്ക് ചേരുന്നതാണ്. 14-ാം തീയതി രാവിലെ ഇന്ത്യന്‍ സമയം 9 മണി മുതല്‍ 12 വരെ സഭാ മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ അസോസിയേഷന്‍ പ്രതിനിധികളുടെ രജിസ്‌ട്രേഷന്‍ പരുമലയിലും, മറ്റ് പ്രതിനിധികളുടെ രജിസ്‌ട്രേഷന്‍ അതേ സമയത്തുതന്നെ ഭദ്രാസന അടിസ്ഥാനത്തില്‍ ക്രമീകരിക്കുന്ന വിവിധ കേന്ദ്രങ്ങളിലും നടക്കും. പള്ളികളില്‍ നിന്നും എത്തുന്ന പ്രതിനിധികള്‍ അധികാരപത്രം രജിസ്‌ട്രേഷന്‍ കൗണ്ടറുകളില്‍ കാണിച്ച് രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കണം. ലോകത്തിന്റെ വിവിധ കേന്ദ്രങ്ങളിലായി 30 ഭദ്രാസനങ്ങളിലെ 50 കേന്ദ്രങ്ങളിലായി അംഗങ്ങള്‍ക്ക് യോഗത്തില്‍ പങ്കെടുക്കുന്നതിന് ക്രമീകരണങ്ങള്‍ ചെയ്തിട്ടുണ്ട്. രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കി ഉച്ചഭക്ഷണത്തിനും 12.30-ന് പരുമല സെമിനാരിയിലെ പ്രാര്‍ത്ഥനയ്ക്കും ശേഷം 12.45-ന് പരുമലയില്‍ സമ്മേളനം നടക്കുന്ന പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ ബാവാ നഗറിലേക്ക് സാമൂഹിക അകലം പാലിച്ച് ഘോഷയാത്ര ആരംഭിക്കും. ഘോഷയാത്രയുടെ ഏറ്റവും മുമ്പിലായി കാതോലിക്കേറ്റ് പതാക ഏന്തിയ മാനേജിംഗ് കമ്മറ്റി അംഗങ്ങള്‍, തുടര്‍ന്ന് അസോസിയേഷന്‍ സെക്രട്ടറി, വൈദിക ട്രസ്റ്റി, മെത്രാപ്പോലീത്തന്‍മാര്‍ എന്ന ക്രമത്തില്‍ സമ്മേളന നഗറില്‍ പ്രവേശിക്കും. 1 മണിക്ക് ആരംഭിക്കുന്ന അസോസിയേഷന്‍ യോഗത്തില്‍ പ്രസിഡന്റ് കുര്യാക്കോസ് മാര്‍ ക്ലീമ്മീസ് മെത്രാപ്പോലീത്താ അദ്ധ്യക്ഷത വഹിക്കും. ഫാ. ഡോ. ടി. ജെ ജോഷ്വാ ധ്യാന പ്രസംഗം നടത്തും. തുടര്‍ന്ന് പൗരസ്ത്യ കാതോലിക്കായുടെയും മലങ്കര മെത്രാപ്പോലീത്തായുടെയും തിരഞ്ഞെടുപ്പ് നടക്കും. ഡോ. മാത്യൂസ് മാര്‍ സേവേറിയോസ് മെത്രാപ്പോലീത്തായുടെ നാമനിര്‍ദ്ദേശം മാത്രം ഉളളതിനാല്‍ അദ്ദേഹം ഐക്യകണേ്ഠനെ തിരഞ്ഞെടുക്കപ്പെടും. പരിശുദ്ധ എപ്പിസ്‌കോപ്പല്‍ സുന്നഹദോസ് യോഗം ചേര്‍ന്ന് തിരഞ്ഞെടുപ്പ് അംഗീകരിക്കുന്നതോടെ സ്ഥാനാരോഹണം നടക്കുമെന്ന് അസോസിയേഷന്‍ സെക്രട്ടറി അഡ്വ. ബിജു ഉമ്മന്‍ അറിയിച്ചു. പരുമല പള്ളിയിലേക്ക് പ്രവേശന നിയന്ത്രണം മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷന്‍ നടക്കുന്നതിനാല്‍ ഒക്‌ടോബര്‍ 14, 15 തീയതികളില്‍ വിശ്വാസികള്‍ക്ക് പരുമല പള്ളിയിലേക്ക് പ്രവേശനം ഉണ്ടായിരിക്കുന്നതല്ല. കൂടാതെ അസോസിയേഷന്‍ യോഗത്തില്‍ പങ്കെടുക്കാനെത്തുന്നവരുടെയും, വിവിധ ഡ്യൂട്ടികള്‍ക്ക് നിയോഗിച്ചിട്ടുള്ള ഓഫീസര്‍മാരുടെയും വാഹനങ്ങള്‍ പള്ളിയുടെ പ്രധാന കാവടത്തിന് എതിര്‍വശത്തുള്ള പാര്‍ക്കിംഗ് ഗ്രൗണ്ടില്‍ പാര്‍ക്ക് ചെയ്യേണ്ടതാണ്. അസോസിയേഷന്‍ നടക്കുന്നതിനാല്‍ 13, 14, 15 തീയതികളില്‍ തീര്‍ത്ഥാടകര്‍ക്ക് ധ്യാനമന്ദിരത്തില്‍ താമസ സൗകര്യം ഉണ്ടായിരിക്കുന്നതല്ല. ക്രമീകരണങ്ങള്‍ കര്‍ശനമായി പാലിച്ച് സഹകരിക്കണമെന്ന് അസോസിയേഷന്‍ സെക്രട്ടറി അഡ്വ. ബിജു ഉമ്മന്‍ അറിയിച്ചു.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

കുട്ടികള്‍ക്കെതിരായ അക്രമക്കേസുകളില്‍ ഒരു വര്‍ഷത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കുന്നതിന് സാഹചര്യമൊരുക്കുമെന്ന് മുഖ്യമന്ത്രി.

കുട്ടികള്‍ക്കെതിരായ അക്രമക്കേസുകളില്‍ ഒരു വര്‍ഷത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കുന്നതിന് സാഹചര്യമൊരുക്കുമെന്ന് മുഖ്യമന്ത്രി  പിണറായി വിജയന്‍.വിചാരണ കൂടുതല്‍ ശിശു സൗഹൃദമാക്കുന്നതിന് ഉദ്യോഗസ്ഥർക്ക് ഹൈക്കോടതിയുടെ സഹായത്തോടെ പരീശലനം നൽകുമെന്നും അദ്ദേഹം പറഞ്ഞു. ലൈംഗികാതിക്രമങ്ങള്‍ക്ക് വിധേയരാകേണ്ടിവന്നവർക്ക് നിയമ പരിരക്ഷ, സംരക്ഷണം...

കെഎസ്ആര്‍ടിസി ശമ്പള പരിഷ്‌കരണവുമായി ബന്ധപ്പെട്ട് ട്രേഡ് യൂണിയന്‍ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ച പരാജയം.

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ശമ്പള പരിഷ്‌കരണവുമായി ബന്ധപ്പെട്ട് സിഎംഡിയും ട്രേഡ് യൂണിയന്‍ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ച പരാജയം. ശനിയാഴ്ച വീണ്ടും ചര്‍ച്ച നടത്തും. നവംബര്‍ അഞ്ചിന് പ്രഖ്യാപിച്ചിട്ടുള്ള പണിമുടക്ക് ഉള്‍പ്പെടെയുള്ള സമര പരിപാടികളുമായി മുന്നോട്ടുപോകുമെന്ന് യൂണിയനുകള്‍...

എരുമേലിയില്‍ മ​ല​വെ​ള്ള​പ്പാ​ച്ചി​ലി​ല്‍ ഒ​രു ഓ​ട്ടോ​റി​ക്ഷ​യും ര​ണ്ടു ബൈ​ക്കും ഒ​ലി​ച്ചു​പോ​യി.

കോ​ട്ട​യം: ശബരിമല വനമേഖലയോട് അടുത്തു കിടക്കുന്ന എരുമേലിയില്‍ മൂന്നിടത്ത് ഉരുള്‍പൊട്ടലും വെള്ളപ്പൊക്കവും ഉണ്ടായി. ശക്തമായ മഴ തുടരുന്ന എരുമേലി പഞ്ചായത്തിലെ എയ്ഞ്ചല്‍ വാലി, പളളിപ്പടി, വളയത്ത് പടി എന്നിവിടങ്ങളിലാണ് ഉരുള്‍പൊട്ടലുണ്ടായത്.എ​രു​മേ​ലി പ​ഞ്ചാ​യ​ത്തി​ലെ എ​യ്ഞ്ച​ല്‍​വാ​ലി​യി​ല്‍...

അഭയ കേന്ദ്രത്തിൽ നിന്ന് പിരിവിനായി എത്തിയ 52 കാരൻ എട്ടുവയസ്സുകാരിയെ പീഡിപ്പിച്ചു.

കൊല്ലം : ശാസ്താംകോട്ടയിൽ അഭയ കേന്ദ്രത്തിൽ നിന്ന് പിരിവിനായി എത്തിയ 52 കാരൻ എട്ടുവയസ്സുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ പ്രതി പൊലീസിന്റെ പിടിയിലായി. തേവലക്കര, മുള്ളിക്കാലയിൽ വാടകക്ക് താമസിക്കുന്ന മൊട്ടയ്ക്കല്‍ സ്വദേശിയായ അബ്ദുള്‍ വഹാബ്...
WP2Social Auto Publish Powered By : XYZScripts.com
error: